ഫോൺ ചോർത്തൽ‌: സർക്കാരിനെ കരിവാരിതേക്കാനുള്ള ശ്രമമെന്ന് അശ്വനി വൈഷ്ണവ്; വിശദീകരണവുമായി ആപ്പിളും രംഗത്ത്

ചില സാഹചര്യങ്ങളിൽ തെറ്റായ സന്ദേശവും ഉണ്ടാകാറുണ്ടെന്നും അല്ലെങ്കില്‍ കണ്ടെത്താന്‍ കഴിയാത്ത ഭീഷണി സന്ദേശങ്ങളുമാകാമെന്നും ആപ്പിള്‍
Ashwini Vaishnaw
Ashwini Vaishnaw

ന്യൂഡൽഹി: കേന്ദ്രം ഫോൺ ഹാക്കുചെയ്തെന്ന പ്രതിപക്ഷ ആരോപണത്തിനെതിരേ ശക്തമായ മറുപടിയുമായി കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ്. പ്രതിപക്ഷത്തിന്‍റേത് മനപൂർവമായി കരിവാരിതേക്കാനുള്ള ശ്രമമാണെന്നും ആരോപണം ഗുരുതരമാണെന്നും അദ്ദേഹം പറഞ്ഞു. 150 രാജ്യങ്ങളിൽ സന്ദേശം പോയിട്ടുണ്ട്. പ്രതിപക്ഷം അന്വേഷണവുമായി സഹകരിക്കണം, ആപ്പിളിനോടും അന്വേക്ഷണത്തിൽ സഹകരിക്കാൻ ആവശ്യപ്പെട്ടിടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സംഭവത്തിൽ ആപ്പിൾ വിശദീകരണവുമായി രംഗത്തെത്തി. ചില സാഹചര്യങ്ങളിൽ തെറ്റായ സന്ദേശവും ഉണ്ടാകാറുണ്ടെന്നും അല്ലെങ്കില്‍ കണ്ടെത്താന്‍ കഴിയാത്ത ഭീഷണി സന്ദേശങ്ങളുമാകാമെന്നും ആപ്പിള്‍ പ്രസ്താവനയില്‍ അറിയിച്ചു. സന്ദേശത്തിൽ സൂചിപ്പിച്ചിട്ടുള്ള ആക്രമണങ്ങൾ കണ്ടെത്തുക ബുദ്ധിമുട്ടാണ്. ഇപ്പോൾ ഇത്തരം ഭീഷണി സന്ദേശങ്ങൾ വന്നതിന്‍റെ കാരണങ്ങള്‍ സംബന്ധിച്ച വിവരങ്ങൾ നൽകാൻ കഴിയുന്നില്ലെന്നും ആപ്പിൾ വിശദീകരിച്ചു.

അദാനിക്കു വേണ്ടിയാണ് സർക്കാർ ഇതെല്ലാം ചെയ്യുന്നതെന്നും രാഹുൽ ആരോപിച്ചിരുന്നു. ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒന്നാമത് അദാനിയാണ്, രണ്ടാമത് മോദി, മൂന്നാം സ്ഥാനം അമിത് ഷായ്ക്കാണെന്നും അദ്ദേഹം പറഞ്ഞു.രാഹുൽ ഗാന്ധിയുടെ ഓഫിസിലെ ജീവനക്കാർ, അഖിലേഷ് യാഥവ്, ശശി തരൂർ, പ്രിയങ്ക ചതുർവേദി, പവൻ ഖേര, കെ.സി. വേണുഗോപാൽ, സീതാറാം യെച്ചൂരി, മഹുവ മൊയ്ത്ര തുടങ്ങിയവരുടെ ഫോണുകളാണ് ഹാക്ക് ചെയ്യപ്പെട്ടത്. തുടർന്ന് മഹുവ മൊയ്ത്രയും ശശി തരൂരുമടക്കം ഇതിനെതിരേ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com