കോൺഗ്രസ് പ്രതിഷേധത്തിനിടെ പൊലീസ് ഉദ‍്യോഗസ്ഥയുടെ സ്വർണ മാല മോഷണം പോയി

കർണാടകയിലെ ശിവമൊഗ്ഗയിലാണ് സംഭവം നടന്നത്
asi gold chain theft karnataka

കോൺഗ്രസ് പ്രതിഷേധത്തിനിടെ പൊലീസ് ഉദ‍്യോഗസ്ഥയുടെ സ്വർണ മാല മോഷണം പോയി

Updated on

ബെംഗളൂരു: കോൺഗ്രസ് പ്രതിഷേധത്തിനിടെ പൊലീസ് ഉദ‍്യോഗസ്ഥയുടെ സ്വർണ മാല മോഷ്ഠിച്ചതായി പരാതി. കർണാടകയിലെ ശിവമൊഗ്ഗയിലാണ് സംഭവം നടന്നത്. എഎസ്ഐ അമൃതയുടെ 5 പവൻ തൂക്കം വരുന്ന മാലയാണ് നഷ്ടമായത്.

ഉദ‍്യോഗസ്ഥയുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. നാഷണൽ ഹെറാൾഡ് കേസിലെ ഇഡി നടപടിയിലും തൊഴിലുറപ്പ് പദ്ധതിയുടെ പേരുമാറ്റത്തിലും പ്രതിഷേധിച്ചായിരുന്നു ബിജെപി ഓഫിസിനു മുന്നിൽ കോൺഗ്രസിന്‍റെ സമരം.

പ്രവർത്തകർ ബാരിക്കേഡിനു മുകളിൽ കയറാൻ ശ്രമിച്ചതോടെ ഇവരെ അറസ്റ്റ് ചെയ്യുകയും പിടികൂടി വാഹനത്തിൽ കയറ്റുന്നതിനിടെയാണ് മാല മോഷണം പോയത്. തിരക്കിനിടെ ആരോ മാലയിൽ പിടിച്ച് വലിക്കുകയായിരുന്നുവെന്ന് എഎസ്ഐ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com