ഗ്യാൻവാപിക്കു പിന്നാലെ മധ്യപ്രദേശിലെ ഭോജശാലയിലും എഎസ്ഐ സർവേ

പുരാതനമായ കെട്ടിടത്തിൽ കഴിഞ്ഞ വർഷം വാഗ്‌ദേവിയുടെ വിഗ്രഹം ഹിന്ദുത്വവാദികൾ കൊണ്ടുവച്ചത് പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചിരുന്നു
മധ്യപ്രദേശിലെ ഭോജശാല ക്ഷേത്രവും കമാൽ മൗല മോസ്കും.
മധ്യപ്രദേശിലെ ഭോജശാല ക്ഷേത്രവും കമാൽ മൗല മോസ്കും.
Updated on

ധർ: മധ്യപ്രദേശിലെ ധർ ജില്ലയിൽ ഭോജശാല ക്ഷേത്രവും കമാൽ മൗല മോസ്കും ഉൾപ്പെടുന്ന വളപ്പിൽ സർവേ നടത്താൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്ക് (എഎസ്ഐ) മധ്യപ്രദേശ് ഹൈക്കോടതി അനുമതി നൽകി.

വാഗ്‌ദേവിയുടെ ക്ഷേത്രമായാണ് ഹിന്ദു വിശ്വാസികൾ ഭോജശാലയെ കണക്കാക്കുന്നത്. മുസ്‌ലിംകൾക്ക് ഇത് കമാൽ മൗല മോസ്കാണ്. വെള്ളിയാഴ്ചകളിൽ വരുന്ന വിശേഷദിവസങ്ങളിൽ ഇവിടെ സംഘർഷങ്ങൾ ഉണ്ടാകാറുണ്ട്. ഇത്തവണ വെള്ളിയാഴ്ചയാണ് വസന്തപൗർണമി. ഈ ദിവസം മുസ്‌ലിംകൾ നിസ്കരിക്കാനും ഹിന്ദുക്കൾ ആരാധിക്കാനും എത്തുന്നത് ഒരേ സമയത്താകും.

പുരാതനമായ കെട്ടിടത്തിൽ കഴിഞ്ഞ വർഷം വാഗ്‌ദേവിയുടെ വിഗ്രഹം ഹിന്ദുത്വവാദികൾ കൊണ്ടുവച്ചത് പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചിരുന്നു. ഇതെത്തുടർന്ന് കനത്ത സുരക്ഷാ സന്നാഹങ്ങൾ ഏർപ്പെടുത്തുകയും, പൊലീസ് തന്നെ വിഗ്രഹം എടുത്തുമാറ്റുകയും ചെയ്തിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com