അസം നിയമസഭാ തെരഞ്ഞെടുപ്പ്: ആദ‍്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് കോൺഗ്രസ്

42 പേരടങ്ങുന്ന പട്ടികയാണ് കോൺഗ്രസ് പുറത്തുവിട്ടിരിക്കുന്നത്
assam assembly election congress candidate list out

അസം നിയമസഭാ തെരഞ്ഞെടുപ്പ്: ആദ‍്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് കോൺഗ്രസ്

Updated on

ജോഹർട്ട്: അസമിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ആദ‍്യ ഘട്ട സ്ഥാനാർഥി പട്ടിക കോൺഗ്രസ് പുറത്തിറക്കി. 42 പേരടങ്ങുന്ന പട്ടികയാണ് കോൺഗ്രസ് പുറത്തുവിട്ടിരിക്കുന്നത്. മാർച്ചിലും ഏപ്രിലിലുമായാണ് വോട്ടെടുപ്പ് നടക്കുന്നത്. നിയമസഭാ പ്രതിപക്ഷ നേതാവ് ദേബബ്രത സൈകിയ ഇത്തവണ വീണ്ടും മത്സരിക്കും.

നസീറയിൽ നിന്നായിരിക്കും മത്സരിക്കുന്നത്. അതേസമയം, മുൻ മന്ത്രി രിപുൺ ബോറ ബർചല്ല മണ്ഡലത്തിൽ നിന്നും ലോക്സഭാ എംപി ഗൗരവ്ഗോഗോയ് ജോർഹട്ടിൽ നിന്നും മത്സരിക്കും. 126 അംഗങ്ങളാണ് അസം നിയമസഭയിലുള്ളത്. 2023ൽ മണ്ഡല പുനർ നിർണയത്തിന് ശേഷമുള്ള ആദ‍്യ തെരഞ്ഞെടുപ്പാണിതെന്ന പ്രത‍്യേകതയും ഈ തെരഞ്ഞെടുപ്പിനുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com