അസമിൽ കോൺഗ്രസ് വർക്കിങ് പ്രസിഡന്‍റ് രാജിവച്ചു; ബിജെപിയിലേക്കെന്ന് സൂചന

നേരത്തെ വിവിധ രാഷട്രീയ വിഷയങ്ങൾ ഉന്നയിച്ച് സംഘടനാ ചുമതലകളിൽ നിന്നും റാണാ ഗോസ്വാമി രാജിവച്ചിരുന്നു
റാണാ ഗോസ്വാമി
റാണാ ഗോസ്വാമി

ദിസ്പൂർ: അസം കോൺഗ്രസ് വർക്കിങ് പ്രസിഡന്‍റ് റാണാ ഗോസ്വാമി രാജിവച്ചു. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന് അദ്ദേഹം രാജിക്കത്ത് സമർപ്പിച്ചു. റാണാ ഗോസ്വാമി ബിജെപിയിൽ ചേർന്നേക്കുമെന്നുള്ള അഭ്യൂഹങ്ങളാണ് പുറത്തു വരുന്നത്.

നേരത്തെ വിവിധ രാഷട്രീയ വിഷയങ്ങൾ ഉന്നയിച്ച് സംഘടനാ ചുമതലകളിൽ നിന്നും റാണാ ഗോസ്വാമി രാജിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രാഥമിക അം​ഗത്വവും റാണ ഗോസ്വാമി രാജിവച്ചത്. രാജി സ്വീകരിച്ചതിന് പിന്നാലെ വേണുഗോപാല്‍ അദ്ദേഹത്തെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് റിപ്പോർട്ടുകൾ.

റാണാ ഗോസ്വാമി അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശർമയായും ബിജെപി അധ്യക്ഷൻ ജെ.പി നദ്ദയുമായും കൂടിക്കാഴ്ച നടത്തിയതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com