പ്രളയത്തിൽ മുങ്ങി അസം; മരിച്ചത് 52 പേർ, കാശിരംഗ ദേശീയോദ്യാനവും മുങ്ങി|Video

3 കാണ്ടാമൃഗങ്ങളും 62 മാനുകളും അടക്കം ദേശീയോദ്യാനത്തിൽ സംരക്ഷിച്ചിരുന്ന 77 മൃഗങ്ങൾ വെള്ളത്തിൽ മുങ്ങി ചത്തതായും റിപ്പോർട്ടുകളുണ്ട്.
Assam Flood
Assam Flood
Updated on

ന്യൂഡൽഹി: അസമിൽ പ്രളയം രൂക്ഷമായതോടെ 24 ലക്ഷം വരുന്ന ജനങ്ങൾ ദുരിതത്തിൽ‌. സംസ്ഥാനത്തെ പ്രധാന നദികളെല്ലാം കര കവിഞ്ഞൊഴുകിയതോടെ 30 ജില്ലകൾ വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. ഇതുവരെ 52 പേരാണ് പ്രളയക്കെടുതിയിൽ മരിച്ചിരിക്കുന്നത്. കാശിരംഗ ദേശീയോദ്യാനത്തിന്‍റെ 70 ശതമാനവും വെള്ളത്തിൽ മുങ്ങി. 3 കാണ്ടാമൃഗങ്ങളും 62 മാനുകളും അടക്കം ദേശീയോദ്യാനത്തിൽ സംരക്ഷിച്ചിരുന്ന 77 മൃഗങ്ങൾ വെള്ളത്തിൽ മുങ്ങി ചത്തതായും റിപ്പോർട്ടുകളുണ്ട്. പ്രളയം രൂക്ഷമായ സാഹചര്യത്തിൽ പല മൃഗങ്ങളെയും അധികൃതർ കാട്ടിലേക്ക് തുറന്നു വിടുകയാണ്.

സംസ്ഥാനത്തെ 63,000 ഹെക്റ്ററിൽ അധികം വരുന്ന കൃഷിഭൂമി പൂർണമായും വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. ധുബ്രി, ദാരാങ്ക്, കച്ചർ, ബർപേത, മോറിഗാവ് തുടങ്ങിയ ജില്ലകെയാണ് പ്രളയം രൂക്ഷമായി ബാധിച്ചിരിക്കുന്നത്. 47,103 പേരെ അധികൃതർ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ 9 ദിവസങ്ങളായി വെള്ളത്തിൽ മുങ്ങിയ നിലയിൽ തുടരുന്ന പ്രദേശങ്ങളിൽ മുഖ്യമന്ത്രി ഹിമാന്ത ബിശ്വാസ് നിരീക്ഷിച്ചു. വിവിധ ജില്ലകളിലായി മന്ത്രിമാർ ക്യാംപ് ചെയ്തിട്ടുണ്ട്. ബ്രഹ്മപുത്രയും , ബരാക് നദി അടക്കമുള്ള അതിന്‍റെ കൈവഴികളും അപകടനിലയേക്കാൾ ഉയർന്ന ജല നിരപ്പിലാണ് ഒഴുകുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com