''സർക്കാരിന്‍റെ അനുമതിയില്ലാതെ ഗവൺമെന്‍റ് ജീവനക്കാർ രണ്ടാം വിവാഹം കഴിക്കാൻ പാടില്ല''; അസം സർക്കാർ

എല്ലാ മതക്കാർക്കും ഈ ഉത്തരവ് ബാധകമാണെന്നും വ്യക്തിനിയമങ്ങളുടെ പിൻബലമുണ്ടെങ്കിലും സർക്കാരിന്‍റെ അനുമതിയില്ലാതെ വിവാഹിതരായലത് കുറ്റകരമാണെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു
Himanta biswa sarma
Himanta biswa sarma

ഗുവാഹത്തി: സർക്കാരിന്‍റെ അനുമതിയില്ലാതെ ഗവൺമെന്‍റ് ജീവനക്കാർ രണ്ടാം വിവാഹം കഴിക്കാൻ പാടില്ലെന്ന് അസം സർക്കാരിന്‍റെ ഉത്തരവ്. ആദ്യ ഭാര്യ‌/ ഭർത്താവ് ജീവിച്ചിരിക്കവെ മറ്റൊരു വിവാഹം കഴിക്കാൻ സർക്കാരിന്‍റെ അനുമതി തേടണമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.

എല്ലാ മതക്കാർക്കും ഈ ഉത്തരവ് ബാധകമാണെന്നും വ്യക്തിനിയമങ്ങളുടെ പിൻബലമുണ്ടെങ്കിലും സർക്കാരിന്‍റെ അനുമതിയില്ലാതെ വിവാഹിതരായലത് കുറ്റകരമാണെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. ഒക്‌ടോബർ 20 നാണ് ഇതു സംബന്ധിച്ച സർക്കുലർ പുറത്തിറങ്ങിയത്.

സർക്കാർ ജീവനക്കാരനായ ഭർത്താവിന്‍റെ മരണ ശേഷം 2 ഭാര്യമാരും പെൻഷൻ തുകയ്ക്കായി പോരാടുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനാണ് ഇത്തരമൊരു ഉത്തരവ് പുറത്തിറക്കുന്നതെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com