അഫ്സ്പ നിയമവും ഡിസ്റ്റർബ്ഡ് ഏരിയാസ് ആക്‌ടും പൂർണമായും പിൻവലിക്കണം; കേന്ദ്രത്തിനോട് അസം മുഖ്യമന്ത്രി

1990 മുതൽ അഫ്സ്പയും ഡിസ്റ്റർബ്ഡ് ഏരിയാസ് ആക്‌ടും അസമിലെ ജനജീവിതത്തെ മോശമായി ബാധിക്കുന്നുണ്ടന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് അസം സർക്കാരിന്‍റെ നീക്കം
Himanta Biswa Sarma
Himanta Biswa Sarma

ഗുവാഹത്തി: അഫ്സ്പ നിയമവും ഡിസ്റ്റർബ്ഡ് ഏരിയാസ് ആക്‌ടും പൂർണമായും പിൻവലിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട് അസം സർക്കാർ. ഇത് സംബന്ധിച്ച് അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വശർമയുടെ നേതൃത്വത്തിലുള്ള മന്ത്രി സഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം ഉണ്ടായത്.

1990 മുതൽ അഫ്സ്പയും ഡിസ്റ്റർബ്ഡ് ഏരിയാസ് ആക്‌ടും അസമിലെ ജനജീവിതത്തെ മോശമായി ബാധിക്കുന്നുണ്ടന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് അസം സർക്കാരിന്‍റെ നീക്കം. 2 നിയമങ്ങളും പൂർണമായും പിൻവലിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com