'പഹൽഗാമും, പുൽവാമ ഭീകരാക്രമണവും സർക്കാരിന്‍റെ ഗൂഢാലോചന'; വിവാദ പരാമർശവുമായി എംഎൽഎ,പിന്നാലെ അറസ്റ്റ്

ഓൾ ഇന്ത‍്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് പാർട്ടിയുടെ എംഎൽഎയായ അമിനുൾ ഇസ്‌ലാമിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
assam mla arrested for controversial remarks over pulwama, pahalgam terror attack

അമിനുൾ ഇസ്‌ലാം

Updated on

ശ്രീനഗർ: ഭീകരാക്രമണങ്ങളെ പറ്റി വിവാദ പരാമർശം നടത്തിയതിന് അസം എംഎൽഎയെ പൊലീസ് അറസ്റ്റ് ചെയ്തു. ഓൾ ഇന്ത‍്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് പാർട്ടിയുടെ എംഎൽഎയായ അമിനുൾ ഇസ്ലാമിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദ സഞ്ചാരികൾക്കു നേരെയുണ്ടായ ഭീകരാക്രമണവും 2019ൽ പുൽവാമയിൽ സിആർപിഎഫ് വാഹനവ‍്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണവും സർക്കാരിന്‍റെ ഗുഢാലോചനയാണെന്നായിരുന്നു എംഎൽഎയുടെ വിവാദ പരാമർശം.

പരാമർശം വ‍്യാപകമായി നവമാധ‍്യമങ്ങളിൽ പ്രചരിച്ചതിനു പിന്നാലെ പൊലീസ് ബിഎൻഎസ് 152,196,197(1) , 113 (3), 352. 353 വകുപ്പുകൾ ചുമത്തി സ്വമേധയാ കേസെടുക്കുകയായിരുന്നു. അമിനുൾ ഇസ്‌ലാമിനെതിരേ രാജ‍്യദ്രോഹ കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com