മണിപ്പൂരിൽ സൈനികൻ സഹപ്രവർത്തകർക്കു നേരെ വെടിയുതിർത്ത ശേഷം സ്വയം നിറയൊഴിച്ചു

ഇൻഡോ-മ്യാൻമാർ അതിർത്തിയിലായിരുന്നു സംഘർഷം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: മണിപ്പൂരിൽ അസം റൈഫിൾസ് ജവാൻ സഹപ്രവർത്തകർക്കു നേരെ വെടിയുതിർത്ത ശേഷം സ്വയം നിറയൊഴിച്ചു. ഇൻഡോ-മ്യാൻമാർ അതിർത്തിയിലായിരുന്നു സംഘർഷം. സംഭവത്തിൽ ആറ് ജവാൻമാർക്ക് പരുക്കേറ്റു.

അവധി കഴിഞ്ഞ് ബുധനാഴ്ച രാവിലെ ചുരാചന്ദ്പൂരിലെ വീട്ടിൽ നിന്ന് തിരിച്ചെത്തിയ ശേഷമാണ് സൈനികൻ സഹപ്രവർത്തകർക്കു നേരെ വെടിവെച്ചത്. തുടർന്ന് ജീവനൊടുക്കുകയായിരുന്നു. മണിപ്പൂരിൽ നടക്കുന്ന സംഘർഷത്തിന്‍റെ ഭാഗമാണ് സംഭവമെന്നാണ് റിപ്പോർട്ടുകൾ. കുക്കി വിഭാഗത്തിൽപ്പെട്ട‍യാളാണ് വെടിവെപ്പ് നടത്തിയതെന്നാണ് പ്രാഥമിക വിവരം. അതേസമയം സൈനികരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും ഇവരാരും മണിപ്പൂരികളല്ലെന്നും അസം റൈഫിൾസ് പി.ആർ.ഒ അറിയിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com