അനധികൃത കുടിയേറ്റം; അസമിൽ ആധാർ നിയന്ത്രണം

അസമിലേക്കുള്ള അനധികൃത കുടിയേറ്റം ചെറുക്കാനുള്ള നടപടികളുടെ ഭാഗമാണിതെന്നു മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ
assam to stop issuing new aadhaar cards

അനധികൃത കുടിയേറ്റം; അസമിൽ ആധാർ നിയന്ത്രണം

representative image

Updated on

ഗോഹട്ടി: സംസ്ഥാനത്ത് ഇനി 18 വയസ് പൂർത്തിയായ ശേഷം ആദ്യമായി ആധാറിന് അപേക്ഷിക്കുന്നവർക്ക് ആധാർ കാർഡ് നൽകേണ്ടതില്ലെന്ന് അസം സർക്കാർ തീരുമാനിച്ചു. വ്യാഴാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണു തീരുമാനം. എന്നാൽ, തേയിലത്തോട്ട ഗോത്ര സമൂഹം, പട്ടികജാതി, പട്ടികവർഗം എന്നീ വിഭാഗങ്ങൾക്ക് ഇളവുണ്ടാകും.

അസമിലേക്കുള്ള അനധികൃത കുടിയേറ്റം ചെറുക്കാനുള്ള നടപടികളുടെ ഭാഗമാണിതെന്നു മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ബംഗ്ലാദേശിൽ നിന്ന് ഒരു വർഷത്തിനിടെ സംസ്ഥാനത്തേക്കു കുടിയേറിയവർക്ക് ആധാർ ലഭിക്കാനുളള സാധ്യതകൾ ഇല്ലാതാക്കുകയാണു സർക്കാരിന്‍റെ ലക്ഷ്യം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com