മിസോറാമില്‍ സെഡ്പിഎം അധികാരത്തിലേക്ക്; മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും തോറ്റു

സെഡ്‌പിഎം 40 ൽ 22 സീറ്റുകളിൽ വിജയിക്കുകയും 4 ഇടങ്ങളിൽ ലീഡു ചെയ്യുകയുമാണ്
mizoram assembly election
mizoram assembly election
Updated on

ഐസ്വാൾ: മിസോറാം നിയമസഭാ തെരഞ്ഞെടുപ്പിൽ പുത്തൻ കുതിപ്പുമായി സെഡ്‌പിഎം അധികാരത്തിലേക്ക്. ഭരണകക്ഷിയായ എംഎൻഎഫിനെ ഏറെ പിന്നിലാക്കിയാണ് സെഡ്‌പിഎമ്മിന്‍റെ കുതിപ്പ്. രൂപീകരിച്ചിട്ട് 4 വർഷം മാത്രമായ സെഡ്‌പിഎം പാർട്ടി ചരിത്ര വിജയത്തിലേക്കാണ് മുന്നേറുന്നത്.

സെഡ്‌പിഎം 40 ൽ 22 സീറ്റുകളിൽ വിജയിക്കുകയും 4 ഇടങ്ങളിൽ ലീഡു ചെയ്യുകയുമാണ്. 40 സീറ്റുകളിലേക്ക് 174 സ്ഥാനാർഥികളാണ് ജനവിധി തേടിയത്. അതേസമയം ഭരണകക്ഷിയായ എംഎൻഎഫിന് വലിയ തിരിച്ചടിയാണ് കിട്ടിയത്. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും തോറ്റു എന്ന വിവരമാണ് പുറത്തു വരുന്നത്.

എംഎൻഎഫിന്‍റെ സോറംതംഗയുടെ നേതൃത്വത്തിലുള്ള സർക്കാരിനെതിരെ ഭരണവിരുദ്ധ വികാരം ശക്തമാണെന്നാണ് എക്സിറ്റ് പോളുകൾ സൂചിപ്പിക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com