നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങി കോൺഗ്രസ്; 5 സംസ്ഥാനങ്ങളിലേക്കുള്ള സ്ക്രീനിങ് കമ്മിറ്റി പ്രഖ്യാപിച്ചു

കേരളത്തിൽ മധുസൂദനൻ മിസ്രി ചെയര്‍മാനായിട്ടുള്ള സ്ക്രീനിങ് കമ്മിറ്റിയാണ് പ്രഖ്യാപിച്ചത്
assembly elections congress announced screening committee

നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങി കോൺഗ്രസ്; 5 സംസ്ഥാനങ്ങളിലേക്കുള്ള സ്ക്രീനിങ് കമ്മിറ്റി പ്രഖ്യാപിച്ചു

file image

Updated on

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്‍റെ സ്ക്രീനിങ് കമ്മിറ്റി എഐസിസി പ്രഖ്യാപിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളം, അസം, തമിഴ്നാട്, പുതുച്ചേരി, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലേക്കുള്ള അഞ്ചംഗ സ്ക്രീനിങ് കമ്മിറ്റിയെയാണ് എഐസിസി പ്രഖ്യാപിച്ചത്.

കേരളത്തിൽ മധുസൂദനൻ മിസ്രി ചെയര്‍മാനായിട്ടുള്ള സ്ക്രീനിങ് കമ്മിറ്റിയിൽ ഡോ. സൈദ് നസീര്‍ ഹുസൈൻ എംപി, നീരജ് ഡാംഗി, അഭിഷേക് ദത്ത് എന്നിവരാണ് അംഗങ്ങൾ. അസം നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ചെയര്‍പേഴ്സണായി പ്രിയങ്ക ഗാന്ധിയെയും തമിഴ്നാട്, പുതുച്ചേരി തെരഞ്ഞെടുപ്പിനായി ടി.എസ്. സിങ് ദിയോയെയും പശ്ചിമബംഗാളിൽ ബി.കെ. ഹരിപ്രസാദിനെയും ചെയര്‍മാനായി നിയമിച്ചു.

അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിനായി രണ്ടുഘട്ട കര്‍മ പദ്ധതിയാണ് കോണ്‍ഗ്രസ് തയ്യാറാക്കുന്നത്. ഫെബ്രുവരി ആദ്യ ആഴ്ചയ്ക്കുള്ളിൽ കേരളത്തിലെ 70 സ്ഥാനാർഥികളുടെ നിർണയം ധാരണയാവും. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപ് തന്നെ മുഴുവൻ സ്ഥാനാർതികളെയും കണ്ടെത്തും. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ പ്രചാരണങ്ങളുമായി രണ്ടാംഘട്ടം കര്‍മ പദ്ധതി നടപ്പാക്കും. അവതരിപ്പിക്കും. ഞായറാഴ്ച സുൽ‌ത്താന്‌ ബത്തേരി നടക്കുന്ന കോൺഗ്രസ് നേതൃയോഗത്തിൽ കർമപദ്ധതി അവതരിപ്പിക്കും.

logo
Metro Vaartha
www.metrovaartha.com