
ന്യൂഡൽഹി: ബിപോർജോയ് ചുഴലിക്കാറ്റ് ഇന്ന് ഗുജറാത്ത് തീരം തൊടാനിരിക്കെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നും പുറത്തു വന്ന ദൃശങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. യുഎഇ ബഹിരാകാശയാത്രികനായ സുൽത്താൻ അൽ നെയാദിയാണ് അറബിക്കടലിന് മുകളിലുള്ള ബിപോർജോയുടെ ചിത്രം പങ്കുവച്ചിരിക്കുന്നത്.
രണ്ടുദിവസമായി അറബിക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റിന്‍റെ ബഹിരാകാശ ദൃശ്യങ്ങളാണെന്ന തലക്കെട്ടോടെയാണ് നെയാദി ട്വിറ്ററിലൂടെ ചിത്രങ്ങൾ പങ്കുവച്ചത്. രണ്ടു ദിവസം മുൻപ് കൊടും കാറ്റ് രൂപപ്പെടുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങളും നെയാദി പങ്കുവച്ചിരുന്നു.