രാജസ്ഥാനിൽ സ്കൂൾ കെട്ടിടം തകർന്നു വീണു; 4 കുട്ടികൾ മരിച്ചു, നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

നിരവധി വിദ്യാർഥികൾക്ക് പരുക്കേറ്റിട്ടുണ്ട്
At least 4 children dead,several feared trapped as school roof collapses in Rajasthan

രാജസ്ഥാനിൽ സ്കൂൾ കെട്ടിടം തകർന്നു വീണു; 4 കുട്ടികൾ മരിച്ചു, നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

Updated on

ജയ്പൂർ: രാജസ്ഥാനിലെ ജലവാറിലെ പിപ്ലോഡി പ്രൈമറി സ്കൂളിന്‍റെ മേൽക്കൂര തകർന്നു വീണ് അപകടം. വെള്ളിയാഴ്ച രാവിലെയോടെയുണ്ടായ അപകടത്തിൽ നാല് വിദ്യാർഥികൾ മരിച്ചതായും നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായുമാണ് വിവരം. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

നിരവധി വിദ്യാർഥികൾക്ക് പരുക്കേറ്റിട്ടുണ്ട്. വിവരം ലഭിച്ചയുടനെ ജലവാർ കളക്ടറും എസ്പി അമിത് കുമാർ ബുദാനിയയും സ്ഥലത്തെത്തിയിട്ടുണ്ട്. അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള തീവ്രശ്രമം നടക്കുകയാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com