തെലങ്കാന മരുന്നു നിർമാണ കമ്പനിയിലെ പൊട്ടിത്തെറി; 8 മരണം, 26 ഓളം പേർക്ക് പരുക്ക് | Video

അഗ്നിശമന സേനാനികൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.
at least 8 dead in Telangana pharma plant explosion

തെലങ്കാന മരുന്നു നിർമാണ കമ്പനിയിലെ പൊട്ടിത്തെറിയിൽ 8 മരണം

Updated on

ന്യൂഡൽഹി: തെലുങ്കാനയിലെ തെലങ്കാനയിലെ മരുന്നു നിർമാണ കമ്പനിയിലുണ്ടായ സ്ഫോടനത്തിൽ 8 പേർ മരിച്ചതായി സ്ഥിരീകരണം. അതേസമയം, 10 ഓളം പേർ മരിച്ചതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുത്.

26 ഓളം പേർക്ക് അപകടത്തിൽ പരുക്കേറ്റു. ഇതിൽ പലരുടെയും നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനാൽ, ഔദ്യോഗിക സ്ഥിരീകരണം ഉടന്‍ പുറത്തുവിടുമെന്ന് ശങ്കറെഡ്ഡി പൊലീസ് സൂപ്രണ്ട് പരിതോഷ് പങ്കജ് പറഞ്ഞു

ശങ്കറെഡ്ഡി ജില്ലയിലെ പഷാമൈലാരത്ത് പ്രവർത്തിക്കുന്ന ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ ഫാക്ടറിയിൽ തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ഫാക്ടറിയിലെ റിയാക്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം. പൊട്ടിത്തെറിക്ക് പിന്നാലെ ഫാക്ടറിയില്‍ വലിയതോതില്‍ തീപടര്‍ന്നു. വിവിധയിടങ്ങളില്‍നിന്നുള്ള പതിനൊന്നോളം അഗ്നിരക്ഷാ യൂണിറ്റുകളും സംസ്ഥാന, ദേശീയ ദുരന്തനിവാരണസേനയും പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com