മന്ത്രിസഭയിലേക്ക്: ഡൽഹിയിൽ പുതിയ മന്ത്രിമാർ ചുമതലയേറ്റു

രണ്ടാം കെജ്രിവാൾ മന്ത്രിസഭയിൽ ആദ്യമായി മന്ത്രിയാകുന്ന വനിതയാണ് അതിഷി
മന്ത്രിസഭയിലേക്ക്: ഡൽഹിയിൽ പുതിയ മന്ത്രിമാർ ചുമതലയേറ്റു

ഡൽഹി: ഡൽഹിയിൽ പുതിയ മന്ത്രിമാരായി അതിഷിയും സൗരഭ് ഭരദ്വാജും ചുമതലയേറ്റു. ഡൽഹി ലഫ്. ഗവർണർ വി. കെ. സക്സേന ഇരുവർക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. വിദ്യാഭ്യാസം, പിഡബ്ല്യുഡി, ടൂറിസം വകുപ്പുകളാണു അതിഷിക്ക് നൽകിയിരിക്കുന്നത്. ആരോഗ്യമന്ത്രിയായിട്ടാണു സൗരഭ് മന്ത്രിസഭയിൽ എത്തുന്നത്.

ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും സത്യേന്ദ്ര ജെയിനും രാജിവച്ചതോടെയാണു പുതിയ മന്ത്രിമാർക്ക് അവസരമൊരുങ്ങിയത്. ഇരുവരുടേയും രാജി കഴിഞ്ഞദിവസം രാഷ്ട്രപതി ദൗപതി മുർമു അംഗീകരിച്ചിരുന്നു.

കൽക്കജി നിയമസഭാ മണ്ഡലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ആം ആദ്മി പ്രതിനിധിയാണ് അതിഷി. 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചുവെങ്കിലും വിജയിക്കാനായില്ല. രണ്ടാം കെജ്രിവാൾ മന്ത്രിസഭയിൽ ആദ്യമായി മന്ത്രിയാകുന്ന വനിതയാണ് അതിഷി.

കൈലാഷ് മണ്ഡലത്തിന്‍റെ പ്രതിനിധിയായ സൗരഭ് ഡൽഹി ജൽ ബോർഡിന്‍റെ വൈസ് ചെയപെഴ്സണായി പ്രവർത്തിച്ചിട്ടുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com