ബജ്റംഗ് പൂനിയയെ ഏഷ്യൻ ഗെയിംസിൽ നിന്ന് ഒഴിവാക്കാൻ നീക്കം

ട്രയൽസിൽ പങ്കെടുക്കാത്ത ആരെയും ഏഷ്യൻ ഗെയിംസ് ടീമിൽ ഉൾപ്പെടുത്തരുതെന്ന് പഞ്ചാബ് റസ്‌ലിങ് അസോസിയേഷന്‍റെ കത്ത്
ബജ്റംഗ് പൂനിയയെ ഏഷ്യൻ ഗെയിംസിൽ നിന്ന് ഒഴിവാക്കാൻ നീക്കം
Updated on

ന്യൂഡൽഹി: യോഗ്യതാ മത്സരങ്ങളിൽ പങ്കെടുക്കാതെ ഒരു ഗുസ്തി താരത്തെയും എഷ്യൻ ഗെയിംസിൽ പങ്കെടുപ്പിക്കരുതെന്ന് പഞ്ചാബ് റെസ്‌ലിങ് അസോസിയേഷൻ. സെലക്ഷൻ ട്രയൽസ് നടത്താതിരിക്കുന്നത് ജസ്കരൻ സിങ്ങിനോടുള്ള അനീതിയാവുമെന്നും റെസ്‍ലിങ് അസോസിയേഷൻ ജനറൽ സെക്രട്ടറി ആർ.എസ്. കുണ്ടു നൽകിയ കത്തിൽ പറയുന്നു.

ഏഷ്യൻ ഗെയിംസിനുള്ള സെലക്‌ഷൻ ട്രയൽസ് നടത്തുന്ന ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രത്യേക സമിതി തലവൻ ഭുപേന്ദർ സിങ് ബജ്‌വയ്ക്കാണ് കത്ത് നൽകിയത്. 65 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിലേക്ക് പഞ്ചാബ് റെസ്‌ലിങ് ഫെഡറേഷൻ നിർദേശിക്കുന്നത് ജസ്കരൻ സിങ്ങിനെയാണ്. പൂനിയയുടെ ഇനവും ഇതുതന്നെയാണ്.

ഇന്ത്യക്കായി നിരവധി രാജ്യാന്തര മത്സരങ്ങളിൽ പങ്കെടുത്ത ബജ്റംഗ് പുനിയ തന്നെയാണ് ഇത്തവണയും 65 കിലോ വിഭാഗത്തിൽ മത്സരിക്കുന്നതെന്ന വാർത്തകൾ പുറത്തു വന്നതിനു പിന്നാലെയാണ് കത്ത് പുറത്തു വിട്ടിരിക്കുന്നത്. ടോക്കിയ ഒളിംമ്പിക്സിൽ വെങ്കല മെഡവൽ നേടിയ പൂനിയ ലോകചാമ്പ്യൻഷിപ്പുകളിലും ഇന്ത്യക്കായി മെഡൽ നേടിയിട്ടുണ്ട്.

അഖിലേന്ത്യാ റെസ്‌ലിങ് ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരായ ലൈംഗിക പീഡന പരാതികളിൽ നടപടി ആവശ്യപ്പെട്ട് സമരം ചെയ്ത ഗുസ്തി താരങ്ങളുടെ മുന്നണിയിൽ പ്രവർത്തിച്ചതാണ് ബജ്റംഗ് പൂനിയയെ അധികൃതർക്ക് അനഭിമതനാക്കിയതെന്നാണ് സൂചന.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com