ഡൽഹിയിൽ പ്രതിപക്ഷത്തെ അതിഷി നയിക്കും; പദവിയിലെത്തുന്ന ആദ്യ വനിത

ഡൽഹിയിൽ ചരിത്രത്തിലാദ്യമായാണ് ഒരേസമയം മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും വനിതകളാവുന്നത്
atishi marlena opposition leader of delhi
പദവിയിലെത്തുന്ന ആദ്യ വനിത; ഡൽഹിയിൽ പ്രതിപക്ഷത്തെ അതിഷി നയിക്കും
Updated on

ന്യൂഡൽഹി: മുൻ മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായി അതിഷിയെ ഡൽഹി നിയമസഭയിലെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തു. ഡൽഹി നിയമസഭയിലെ ആദ്യത്തെ വനിതാ പ്രതിപക്ഷ നേതാവാണ് അതിഷി. ആം ആദ്മി പാർട്ടിയുടെ നിയമസഭാ കക്ഷി യോഗത്തിലാണ് എംഎൽഎമാർ അതിഷിയെ ഏകകണ്ഠമായി പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തത്.

യോഗത്തിൽ എഎപി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാളും 22 എംഎൽഎമാരുമാണ് പങ്കെടുത്തത്. സഞ്ജീവ് ഝാ എംഎൽഎയാണ് അതിഷിയുടെ പേര് യോഗത്തിൽ നിർദേശിച്ചത്.

ഡൽഹിയിൽ ചരിത്രത്തിലാദ്യമായാണ് ഒരേസമയം മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും വനിതകളാവുന്നത്. ഡൽഹി നിയമസഭയുടെ ആദ്യ സമ്മേളനം തിങ്കളാഴ്ച ആരംഭിക്കും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com