atishi takes charge delhi cm
മുഖ്യമന്ത്രിയായി ചുമതലയേറ്റ് അതിഷി; ഒപ്പം കേജ്‌രിവാളിന്‍റെ കസേരയും

മുഖ്യമന്ത്രിയായി ചുമതലയേറ്റ് അതിഷി; സമീപം കേജ്‌രിവാളിന്‍റെ കസേരയും

അധികാരമേറ്റശേഷം കെജ്‌രിവാളിന്‍റെ ഒഴിഞ്ഞ കസേര അതിഷി തന്‍റെ കസേരയ്ക്കൊപ്പം സ്ഥാപിച്ചു
Published on

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് മുഖ്യമന്ത്രിയായി അതിഷി ചുമതലയേറ്റു. അരവിന്ദ് കെജ്‌രിവാൾ രാജിവച്ചതിനെ തുടർന്നാണ് അതിഷി മുഖ്യമന്ത്രി സ്ഥാനത്തേക്കെത്തിയത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പു വരെ 4 മാസമാവും അതിഷി സ്ഥാനത്തുണ്ടാവുക.

അധികാരമേറ്റശേഷം കെജ്‌രിവാളിന്‍റെ ഒഴിഞ്ഞ കസേര അതിഷി തന്‍റെ കസേരയ്ക്കൊപ്പം സ്ഥാപിച്ചു. കേജ്‌രിവാളിന്‍റെ അടയാളമായാണ് കസേര സ്ഥാപിച്ചതെന്ന് അതിഷി പറഞ്ഞു. നാലുമാസത്തിനു ശേഷം വീണ്ടും അദ്ദേഹം അധികാരത്തിൽ വരുമെന്ന് വിശ്വാസമുണ്ടെന്നും അതിഷി പറഞ്ഞു.

ഡൽഹിയിലെ മൂന്നാമത്തെ വനിത മുഖ്യമന്ത്രിയാണ് അതിഷി. മുഖ്യമന്ത്രി പദവി ഏറ്റെടുത്തുവെങ്കിലും ധനം, വിദ്യാഭ്യാസം ഉൾപ്പെടെയുള്ള 13 വകുപ്പുകൾ അതിഷി തന്നെ വഹികും.

logo
Metro Vaartha
www.metrovaartha.com