Attack on a Dalit youth sitting on a chair: The depressed youth committed suicide
ദളിത് യുവാവ് കസേരയിൽ ഇരുന്നതിൽ അക്രമം: മനം നൊന്ത് യുവാവ് ആത്മഹത്യ ചെയ്തുfile

ദളിത് യുവാവ് കസേരയിൽ ഇരുന്നതിൽ അക്രമം: മനം നൊന്ത് യുവാവ് ആത്മഹത്യ ചെയ്തു

യുവാവ് കസേരയിൽ ഇരുന്നതിൽ പ്രകോപിതരായ പരിപാടിയുടെ സംഘാടകർ പൊലീസുകാരെ ഉപയോഗിച്ച് ഇയാളെ മർദ്ദിക്കുകയും പരിപാടിയിൽ നിന്ന് പുറത്താക്കുകയും ചെയ്തും.
Published on

ആഗ്ര: പൊതുപരിപാടിക്കിടെ കസേരയിൽ ഇരുന്നതിൽ മർദ്ദനമേറ്റതിന് പിന്നാലെ മനം നൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ കാസ്ഗഞ്ച് ജില്ലയിലെ സലേംപൂരിൽ വിവിയിൽ രമേഷ് (48) എന്ന ദളിത് യുവാവിനെയാണ് നിലയിൽ ഞായറാഴ്ച രാത്രി വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

അടുത്ത ഗ്രാമത്തിൽ ഗ്രാമത്തിൽ നടക്കുന്ന രാമലീല കാണാനായി പോയ യുവാവ് ഒരു ഒഴിഞ്ഞ കസേരയിൽ ഇരുന്നിരുന്നു. ദളിത് യുവാവ് കസേരയിൽ ഇരുന്നതിൽ പ്രകോപിതരായ പരിപാടിയുടെ സംഘാടകർ പൊലീസുകാരെ ഉപയോഗിച്ച് ഇയാളെ മർദ്ദിക്കുകയും പരിപാടിയിൽ നിന്ന് പുറത്താക്കുകയും ചെയ്തും.

മറ്റുളളവരുടെ മുന്നിലിട്ട് ക്രൂര മർദ്ദനമേൽക്കുകയും അസഭ്യം കേൾക്കുകയും ചെയ്തതിൽ അപമാനം മൂലമാണ് ഭർത്താവ് കടുംകൈ ചെയ്തത് എന്നാണ് ഭാര്യ രാംരതി പറഞ്ഞത്. ഇയാളുടെ കുടുംബാംഗങ്ങളും ദളിത് അവകാശ പ്രവർത്തകരും സംഭവത്തിൽ നീതി വേണമെന്ന് ആശ്യപ്പെട്ട് തിങ്കളാഴ്ച പൊലീസ് സ്റ്റേഷൻ ഉപരോധിച്ചിരുന്നു.

വലിയ രീതിയിലുള്ള പ്രതിഷേധത്തിന് പിന്നാലെ യുവാവിന്‍റെ മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്യാനും സംഭവത്തിൽ അന്വേഷണം നടത്താനും മുതിർന്ന ഉദ്യോഗസ്ഥർ നിർദ്ദേശം നൽകിയിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com