വ്യോമസേനയുടെ പരിശീലന കേന്ദ്രത്തിനു നേരേ ആക്രമണം: 9 ഭീകരെ വധിച്ചു

രാജ്യത്ത് മൂന്നിടങ്ങളിലായി 17 സൈനികർ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട് 24 മണിക്കൂർ പിന്നിടും മുൻപാണ് സേനാ കേന്ദ്രത്തിൽ ഭീകരർ ഇരച്ചുകയറിയത്.
Attack on Air Force training center: 9 terrorists killed
Attack on Air Force training center: 9 terrorists killed

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ വ്യോമസേനയുടെ പരിശീലന കേന്ദ്രത്തിനു നേരേ ഭീകരാക്രമണം.

രാജ്യത്ത് മൂന്നിടങ്ങളിലായി 17 സൈനികർ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട് 24 മണിക്കൂർ പിന്നിടും മുൻപാണ് സേനാ കേന്ദ്രത്തിൽ ഭീകരർ ഇരച്ചുകയറിയത്. 9 ഭീകരരാണ് ആക്രമണം നടത്തിയതെന്നും മുഴുവൻ പേരെയും വധിച്ചെന്നും പാക് വ്യോമസേന അറിയിച്ചു.

മിയാൻവാലിയിലെ പരിശീലന കേന്ദ്രമാണ് ആക്രമിച്ചത്. ഉപയോഗത്തിലില്ലാത്ത 3 വിമാനങ്ങൾക്ക് ആക്രമണത്തിൽ തകരാറുണ്ടായെന്നു സേന. എന്നാൽ, വ്യോമസേനയുടെ ഉപയോഗത്തിലുള്ള ഒരു സംവിധാനത്തിനും തകരാറില്ല. പാക് താലിബാന്‍റെ കീഴിൽ അടുത്തിടെ രൂപീകരിച്ച തെഹ്‌രീക് ഐ ജിഹാദ് പാക്കിസ്ഥാൻ എന്ന് സംഘടന ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്.

രാജ്യസുരക്ഷയ്ക്കെതിരായ ഏതു നീക്കത്തെയും നേരിടുമെന്നു കെയർടേക്കർ പ്രധാനമന്ത്രി അൻവാറുൾ ഹഖ് കാകർ പറഞ്ഞു. വെള്ളിയാഴ്ച ബലൂചിസ്ഥാൻ, ഖൈബർ പഖ്തൂൺഖ്വ എന്നിവിടങ്ങളിലായി മൂന്ന് ഭീകരാക്രമണങ്ങളിൽ 17 പാക് സൈനികർ കൊല്ലപ്പെട്ടിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com