
രേഖ ഗുപ്ത, ഡൽഹി മുഖ്യമന്ത്രി
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നേരെ ആക്രമണം. ഔദ്യോഗിക വസതിയിൽ നടത്തിയ ജന സമ്പർക്ക പരിപാടിക്കിടെയാണ് ആക്രമണമുണ്ടായത്. ബുധനാഴ്ച രാവിലെയാണ് സംഭവം. പരാതിക്കാരനെന്ന വ്യാജേനയെത്തിയ 35 കാരനായ യുവാവ് ഭാരമേറിയ വസ്തു ഉപയോഗിച്ച് മുഖ്യമന്ത്രിയെ ആക്രമിക്കുകയായിരുന്നു.
ആക്രമണത്തിൽ പരുക്കേറ്റ മുഖ്യമന്ത്രിയെ ആശുപത്രിയിലേക്ക് മാറ്റി. മുഖ്യമന്ത്രിയുടെ തലയ്ക്കാണ് പരുക്കേറ്റത്. സംഭവത്തിൽ യുവാവിനെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.