

മമതാ ബാനർജിയുടെ കാറിന് നേരെ ആക്രമണം
കൊൽക്കത്ത: പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമതാ ബാനർജിയുടെ കാറിന് നേർക്ക് ആക്രമണം. മമതാ ബാനർജിക്ക് പരുക്കില്ലെന്നാണ് വിവരം. ബംഗാളിലെ നോർത്ത് 24 പർഗനാസ് ജില്ലയിൽ വച്ച് ഞായറാഴ്ചയാണ് ആക്രമണമുണ്ടായത്.
അജ്ഞാതരായ ഗുണ്ടാ സംഘങ്ങൾ ഇഷ്ടികളും കല്ലും ഉപയോഗിച്ച് കാറിന് നേർക്ക് ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തിൽ താൻ കൊല്ലപ്പെടാൻ സാധ്യതയുണ്ടായിരുന്നതായി മമത ആരോപിച്ചു. അതേസമയം ആക്രമണത്തെ അപലപിച്ച് ബംഗാൾ ബിജെപി രംഗത്തെത്തി. ലോക്സഭ എംപി കല്യാൺ ബാനർജി, രാജ്യസഭ എംപി ദോലെ സെൻ എന്നിവരും സംഭവസമയം മമതാ ബാനർജിക്കൊപ്പം ഉണ്ടായിരുന്നു.
പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട മുൻ തൃണമൂൽ കോൺഗ്രസ് കൗൺസിലറുടെ ഭർത്താവ് ബിർജു കേവോട്ടിന്‍റെ കുടുംബത്തെ സന്ദർശിക്കാനാണ് മമത ഞായറാഴ്ച രാവിലെ നോർത്ത് 24 പർഗനാസിൽ എത്തിയത്. ഇതിനു പിന്നാലെയാണ് ആക്രമണം ഉണ്ടായത്.