ഷാജൻ സ്കറിയക്കെതിരായ ആക്രമണം; മനുഷ‍്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു

കേസ് അന്വേഷണത്തെ പറ്റി രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്ന് കമ്മിഷൻ ഡിജിപിക്ക് നിർദേശം നൽകി
Attack on Shajan Skariah; national Human Rights Commission registers suo motu case

ഷാജൻ സ്കറിയ

Updated on

ന‍്യൂഡൽഹി: മാധ‍്യമപ്രവർത്തകനും 'മറുനാടൻ മലയാളി' എഡിറ്ററുമായ ഷാജൻ സ്കറിയക്കെതിരായ ആക്രമണത്തിൽ ദേശീയ മനുഷ‍്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. കേസ് അന്വേഷണത്തെ പറ്റി രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്ന് കമ്മിഷൻ ഡിജിപിക്ക് നിർദേശം നൽകി.

ഓഗസ്റ്റ് 30ന് ഇടുക്കിയിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയായിരുന്നു തൊടുപുഴ മങ്ങാട്ടുകവലയിൽ വച്ച് ഷാജൻ സ്കറിയ സഞ്ചരിച്ചിരുന്ന വാഹനം പിന്തുടർന്നെത്തി പ്രതികൾ മർദിച്ചത്.

കണ്ടാലറിയാവുന്ന ആളുകളാണെന്നും സിപിഎം പ്രവർത്തകരാണെന്നുമായിരുന്നു ഷാജൻ സ്കറിയ പൊലീസിനു നൽകിയ മൊഴി. തന്നെ വധിക്കാനായുള്ള ശ്രമമായിരുന്നുവെന്ന് ഷാജൻ മാധ‍്യമങ്ങളോട് പ്രതികരിച്ചിരുന്നു.

മാത‍്യൂസ് കൊല്ലപ്പള്ളി എന്ന സിപിഎം പ്രവർത്തകനാണ് ആക്രമണത്തിന് നേതൃത്വം നൽകിയതെന്നും ഷാജൻ വ‍്യക്തമാക്കിയിരുന്നു. ഇതേത്തുടർന്ന് നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com