'ഡിസംബർ 13 ന് മുൻപ് പാര്‍ലമെന്‍റ് ആക്രമിക്കും': ഭീഷണിയുമായി വിഘടനവാദി നേതാവ്

2001-ല്‍ ഭീകരവാദികള്‍ നടത്തിയ പാര്‍ലമെന്‍റ് ആക്രമണത്തിന് 22 വര്‍ഷം തികയുന്ന ദിവസമാണ് ഡിസംബര്‍ 13
ഗുര്‍പത്‌വന്ത് സിങ് പന്നൂൻ
ഗുര്‍പത്‌വന്ത് സിങ് പന്നൂൻ
Updated on

ന്യൂഡൽഹി: ഡിസംബർ 13 ന് മുൻപായി പാർലമെന്‍റിന് നേർക്ക് ആക്രമണം നടത്തുമെന്ന ഭീഷണിയുമായി ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഗുര്‍പത്വന്ദ് സിങ് പുന്നൂന്‍. വീഡിയോ സന്ദേശത്തിലൂടെയാണ് ഭീഷണി. ഇതോടെ സുരക്ഷാ ഏജൻസികൾ അതീവ ജാഗ്രതയിലാണ്.

2001-ല്‍ ഭീകരവാദികള്‍ നടത്തിയ പാര്‍ലമെന്‍റ് ആക്രമണത്തിന് 22 വര്‍ഷം തികയുന്ന ദിവസമാണ് ഡിസംബര്‍ 13.പാര്‍ലമെന്‍റ് ആക്രമണക്കേസിലെ പ്രതി അഫ്‌സല്‍ ഗുരുവിന്‍റെ പോസ്റ്റര്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് പുന്നൂന്‍ ഭീഷണി സന്ദേശം പുറത്തുവിട്ടിട്ടുള്ളത്. ഡൽഹിയെ ഖലിസ്ഥാന്‍റെ നിയന്ത്രണത്തിലാക്കുമെന്നും ഇന്ത്യന്‍ ഏജന്‍സികള്‍ തന്നെ വധിക്കാന്‍ ശ്രമിച്ചുവെങ്കിലും താന്‍ രക്ഷപ്പെട്ടുവെന്നും അതിന്‍റെ പ്രതികാരമായി പാർലമെന്‍റ് ആക്രമിക്കുമെന്നുമാണ് സന്ദേശത്തിൽ പറയുന്നത്. പാര്‍ലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനം ആരംഭിക്കാനിരിക്കെയാണ് ഭീഷണി സന്ദേശം പുറത്തുവന്നത്‌ എന്നതും ശ്രദ്ധേയമാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com