ഉത്തരാഖണ്ഡിൽ റെയിൽവെ പാളത്തിനു കുറുകേ ഇരുമ്പുദണ്ഡ് സ്ഥാപിച്ച് ട്രെയ്‌ൻ അട്ടിമറിക്കു ശ്രമം

സംഭവത്തിൽ മൂന്നു പേരെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തു
An attempt was made to sabotage a train by placing an iron bar across the railway track in Uttarakhand.
ഉത്തരാഖണ്ഡിൽ റെയിൽവെ പാളത്തിനു കുറുകേ ഇരുമ്പുദണ്ഡ് സ്ഥാപിച്ച് ട്രെയ്‌ൻ അട്ടിമറിക്കു ശ്രമം
Updated on

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ രുദ്രാപുർ സിറ്റി സ്റ്റേഷനു സമീപം പാളത്തിനു കുറുകേ ഇരുമ്പുദണ്ഡ് സ്ഥാപിച്ച് ട്രെയ്‌ൻ അട്ടിമറിക്കു ശ്രമം. ഇന്നലെ പുലർച്ചെ ഒന്നിന് നൈനി ജൻശതാബ്ദി എക്സ്പ്രസ് എത്തുന്നതിനു തൊട്ടുമുൻപാണ് പാളത്തിൽ ആറു മീറ്റർ നീളമുള്ള ദണ്ഡ് സ്ഥാപിച്ചത്. ഇതു ശ്രദ്ധയിൽപ്പെട്ട ലോക്കോപൈലറ്റ് ട്രെയ്‌ൻ നിർത്തിയതിനാൽ വൻ ദുരന്തം ഒഴിവായി.

ലോക്കോ പൈലറ്റ് വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസ് എത്തി ദണ്ഡ് മാറ്റി. സംഭവത്തിൽ മൂന്നു പേരെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തു. ഉത്തർപ്രദേശിലെ കാൺപുരിൽ കാളിന്ദി എക്സ്പ്രസ് അട്ടിമറിക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനു പിന്നാലെയാണു വീണ്ടും സമാന നീക്കം.

കാളിന്ദി എക്സ്പ്രസ് വരുന്ന ട്രാക്കിൽ എൽപിജി സിലിണ്ടറും വെടിമരുന്നും തീപ്പെട്ടിയും ചില്ലുകുപ്പികളും സ്ഥാപിക്കുകയായിരുന്നു.

ലോക്കോപൈലറ്റ് എമർജൻസി ബ്രേക്ക് ഉപയോഗിച്ചപ്പോൾ ട്രെയ്‌ൻ ഇടിച്ചെങ്കിലും സിലിണ്ടർ പൊട്ടിത്തെറിക്കാത്തതിനാലാണു ദുരന്തം ഒഴിവായത്. സംഭവത്തിൽ ഐഎസ് അനുകൂലി ഷാരുഖ് ഖാനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com