മുംബൈയിൽ ക്യാമ്പസ് തുറക്കാൻ ഓസ്ട്രേലിയൻ സർവകലാശാല

മുംബൈയിൽ ക്യാമ്പസ് ആരംഭിക്കുന്നതിനുള്ള ലെറ്റർ ഓഫ് അപ്രൂവൽ യുജിസി അനുവദിച്ചതായി സർവകലാശാല അറിയിച്ചു
University of Western Australia

വെസ്റ്റേൺ ഓസ്ട്രേലിയ സർവകലാശാല

Updated on

മുംബൈ: ഓസ്ട്രേലിയയിലെ വെസ്റ്റേൺ ഓസ്ട്രേലിയ സർവകലാശാലയ്ക്ക് മുംബൈയിൽ അന്താരാഷ്ട്ര ക്യാമ്പസ് ആരംഭിക്കുന്നതിന് യൂണിവേഴ്സിറ്റി ഗ്രാന്‍റ്സ് കമ്മിഷന്‍റെ (യുജിസി) അനുമതി ലഭിച്ചു. മുംബൈയിൽ ക്യാമ്പസ് ആരംഭിക്കുന്നതിനുള്ള ലെറ്റർ ഓഫ് അപ്രൂവൽ യുജിസി അനുവദിച്ചതായി സർവകലാശാല അറിയിച്ചു.

അനുമതി ലഭിച്ചതോടെ സെപ്റ്റംബറിൽ മുംബൈ ക്യാമ്പസിൽ ആദ്യ ബാച്ച് വിദ്യാർഥികളെ പ്രവേശിപ്പിക്കുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കും. ഇതിന്‍റെ ഭാഗമായി ഓറിയന്‍റേഷൻ പരിപാടികൾ തുടങ്ങും. ക്യാമ്പസിനെ പരിചയപ്പെടാനും പഠനാന്തരീക്ഷം മനസിലാക്കാനും വിദ്യാർഥികൾക്ക് ഇതിലൂടെ അവസരം ലഭിക്കും.

ഇന്ത്യയുമായുള്ള സർവകലാശാലയുടെ ബന്ധത്തിലും മുംബൈയിൽ ക്യാമ്പസിന്‍റെ പ്രവർത്തനം ആരംഭിക്കുന്നതിലും ഇത് സുപ്രധാന നാഴികക്കല്ലാണെന്ന് സർവകലാശാല ചാൻസലർ ഡോ. ഡയാൻ സ്മിത്ത്-ഗാൻഡർ പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com