വിമാനടിക്കറ്റ് നിരക്കിന് പരിധി നിശ്ചയിക്കുന്നത് അപ്രായോഗികം; നിലപാട് വ്യക്തമാക്കി വ്യോമയാന മന്ത്രി

വിമാനയാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കാനുള്ള വഴിയാണ്
 aviation minister about flight ticket rate

വിമാനടിക്കറ്റ് നിരക്കിന് പരിധി നിശ്ചയിക്കുന്നത് അപ്രായോഗികം

Updated on

ന്യൂഡൽഹി: വിമാന ടിക്കറ്റ് നിരക്കുകൾക്ക് വർഷം മുഴുവനും പരിധി ഏർപ്പെടുത്താൻ കഴിയില്ലെന്ന് വ്യോമയാന മന്ത്രി കെ. രാംമോഹൻ നായിഡു. സീസൺ അനുസരിച്ച് ടിക്കറ്റ് ഡിമാൻഡിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ കാരണം നിരക്ക് പരിധി നടപ്പിലാക്കുന്നത് പ്രായോഗികമല്ലെന്ന് മന്ത്രി വ്യക്തമാക്കി.

ഉത്സവ സീസണിൽ ടിക്കറ്റ് കുത്തനെ ഉയർത്തുന്നതിനെതിരേ ഉയരുന്ന ആശങ്കകൾക്കിടയിലാണ് മന്ത്രിയുടെ പ്രതികരണം.

ഉയർന്ന ഡിമാൻഡുള്ള സമയങ്ങളിൽ വിമാനടിക്കറ്റ് നിരക്കുകൾ സാധാരണയായി വർദ്ധിക്കാറുണ്ട്. ഇത് യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കാനുള്ള വഴിയാണ്. വിമാന ടിക്കറ്റ് നിരക്കുകൾക്ക് പരിധി നിശ്ചയിക്കാൻ കഴിയില്ലെന്ന് മന്ത്രി പാർലമെന്‍റിൽ പറഞ്ഞു

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com