എൻഡിഎയ്ക്ക് നേരിയ മേൽക്കൈ: ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ

എൻഡിഎയ്ക്ക് 121-141 സീറ്റുകൾ ലഭിക്കുമെന്നാണ് ആക്സിസ് മൈ ഇന്ത്യയുടെ പ്രവചനം.
axis my india bihar exit polls

തേജ്വസി യാദവ്, നിതീഷ് കുമാർ

Updated on

പറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎയ്ക്കുള്ളത് നേരിയ മേൽക്കൈ മാത്രമെന്ന് ആക്സിസ് മൈ ഇന്ത്യ എക്സിറ്റ്പോൾ. ചൊവ്വാഴ്ച ഭൂരിപക്ഷം ഏജൻസികളും എൻഡിഎയ്ക്ക് വലിയ വിജയം പ്രവചിച്ചപ്പോഴാണ് വിരുദ്ധമായ സൂചനയുമായി ആക്സിസ് മൈ ഇന്ത്യ. എൻഡിഎയ്ക്ക് 121-141 സീറ്റുകളാണ് ആക്സിസ് മൈ ഇന്ത്യയുടെ പ്രവചനം.

മഹാസഖ്യത്തിന് 98-118 സീറ്റുകൾ ലഭിക്കാം. പ്രശാന്ത് കിഷോറിന്‍റെ ജെഎസ്പിക്ക് പരമാവധി ഒരു സീറ്റ്. 122 ആണ് ബിഹാറിൽ കേവല ഭൂരിപക്ഷത്തിനു വേണ്ടത്. എൻഡിഎയ്ക്ക് ഇത്തവണ 43 ശതമാനവും മഹാസഖ്യത്തിന് 41 ശതമാനവുമാണ് വോട്ട് പ്രവചനം. എന്നാൽ, എൻഡിഎയ്ക്ക് 150-170 സീറ്റുകൾ ലഭിക്കുമെന്ന് സിഎൻഎക്സ് പ്രവചിച്ചു. മഹാസഖ്യത്തിന് 70-90 സീറ്റുകളാണ് ഇവരുടെ പ്രവചനം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com