

സുപ്രീം കോടതി
ന്യൂഡൽഹി: അയോധ്യയിലെ ക്ഷേത്രത്തിലെ ഭണ്ഡാരത്തട്ടിപ്പ് കോടതിയുടെ മേൽനോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്ന ഹർജികൾ സുപ്രീം കോടതി 17ന് പരിഗണിക്കും. യുപി സർക്കാരിനു വേണ്ടി ഹാജരാകേണ്ട സോളിസിറ്റർ ജനറൽ തുഷാർ മേഹ്ത ഐക്യരാഷ്‌ട്ര സഭയിലെ പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതു പരിഗണിച്ചാണു കേസ് മാറ്റിയത്.
ഹർജി പരിഗണിച്ച കോടതിയെ യുപി സർക്കാരിന്‍റെ അഭിഭാഷകൻ ഇക്കാര്യം അറിയിക്കുകയായിരുന്നു. കഴിഞ്ഞ 27ന് കേസിൽ നാലംഗ എസ്ഐടിയെ നിയമിച്ച യുപി സർക്കാർ നടപടി അംഗീകരിച്ച കോടതി ഫൊറൻസിക് അന്ലേഷണത്തിനു കൂടി നിർദേശിച്ചിരുന്നു.