രാമക്ഷേത്ര പ്രതിഷ്ഠ: തിങ്കളാഴ്ച കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് ഉച്ച വരെ അവധി

ഉച്ചക്ക് 2.30 വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
രാമക്ഷേത്ര പ്രതിഷ്ഠ: തിങ്കളാഴ്ച കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് ഉച്ച വരെ അവധി

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തുന്ന ജനുവരി 22ന് അർധ സർക്കാർ സ്ഥാപനങ്ങൾക്ക് ഉച്ച വരെ അവധി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. വിശ്വാസികളുടെ വികാരം മുൻ നിർത്തിയാണ് തീരുമാനം. ഉച്ചക്ക് 2.30 വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ജനുവരി 22ന് 12.30നാണ് പ്രതിഷ്ഠ.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com