പ്ര​തി​ഷ്ഠി​ക്കു​ന്ന​ത് അ​രു​ൺ യോ​ഗി​രാ​ജ് നി​ർ​മി​ച്ച വി​ഗ്ര​ഹം

അ​ഞ്ചു വ​ർ​ഷം പ്രാ​യ​മാ​യ നി​ൽ​ക്കു​ന്ന ബാ​ല​നാ​യ രാ​മ​രൂ​പ​മാ​ണു പ്ര​ധാ​ന വി​ഗ്ര​ഹം
പ്ര​തി​ഷ്ഠി​ക്കു​ന്ന​ത് അ​രു​ൺ യോ​ഗി​രാ​ജ് നി​ർ​മി​ച്ച വി​ഗ്ര​ഹം

അ​യോ​ധ്യ: മൈ​സൂ​രു​വി​ലെ ശി​ൽ​പ്പി അ​ർ​ജു​ൻ യോ​ഗി​രാ​ജ് നി​ർ​മി​ച്ച രാം​ല​ല്ല വി​ഗ്ര​ഹ​മാ​ണ് രാ​മ​ക്ഷേ​ത്ര​ത്തി​ൽ പ്ര​തി​ഷ്ഠി​ക്കു​ന്ന​തെ​ന്നു ശ്രീ​രാ​മ ജ​ന്മ​ഭൂ​മി തീ​ർ​ഥ​ക്ഷേ​ത്ര ട്ര​സ്റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ച​മ്പ​ത്ത് റാ​യി. മൂ​ന്നു വി​ഗ്ര​ഹ​ങ്ങ​ളി​ൽ നി​ന്ന് അ​ർ​ജു​ൻ യോ​ഗി​രാ​ജ് നി​ർ​മി​ച്ച വി​ഗ്ര​ഹ​മാ​ണു തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്ന് നേ​ര​ത്തേ റി​പ്പോ​ർ​ട്ടു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, ട്ര​സ്റ്റ് ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ചി​രു​ന്നി​ല്ല.

70 വ​ർ​ഷ​മാ​യി താ​ത്കാ​ലി​ക ക്ഷേ​ത്ര​ത്തി​ൽ ഉ​പ​യോ​ഗി​ച്ചി​രു​ന്ന വി​ഗ്ര​ഹ​വും പു​തി​യ ശ്രീ​കോ​വി​ലി​ലു​ണ്ടാ​കും. പു​തി​യ വി​ഗ്ര​ഹ​ത്തി​ന്‍റെ ത​ന്‍റെ നി​ഗ​മ​ന​മ​നു​സ​രി​ച്ച് 150- 200 കി​ലോ​ഗ്രാ​മാ​കും ഭാ​ര​മെ​ന്നും ച​മ്പ​ത്ത് റാ​യ്.

അ​ഞ്ചു വ​ർ​ഷം പ്രാ​യ​മാ​യ നി​ൽ​ക്കു​ന്ന ബാ​ല​നാ​യ രാ​മ​രൂ​പ​മാ​ണു പ്ര​ധാ​ന വി​ഗ്ര​ഹം. 18ന് ​വി​ഗ്ര​ഹം ഗ​ർ​ഭ​ഗൃ​ഹ​ത്തി​ലെ പീ​ഠ​ത്തി​ൽ സ്ഥാ​പി​ക്കും.

Trending

No stories found.

Latest News

No stories found.