അയോധ്യയിൽ പ്രതിഷ്ഠാ ചടങ്ങുകൾ പൂർത്തിയായി

നരേന്ദ്ര മോദിയും മോഹൻ ഭാഗവതും യോഗി ആദിത്യനാഥും ശ്രീകോവിലിലെ ചടങ്ങുകളിൽ നേരിട്ടു പങ്കെടുത്തു.
അയോധ്യയിൽ പ്രതിഷ്ഠിച്ച രാം ലല്ല വിഗ്രഹം.
അയോധ്യയിൽ പ്രതിഷ്ഠിച്ച രാം ലല്ല വിഗ്രഹം.
Updated on

അയോധ്യ: അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രതിഷ്ഠാ ചടങ്ങുകൾ പൂർത്തിയായി. അഞ്ച് വയസുള്ള രാമനെ സങ്കൽപ്പിച്ച് രാംലല്ല വിഗ്രഹത്തിന്‍റെ കണ്ണ് മൂടിക്കെട്ടിയ തുണി അഴിച്ചുമാറ്റിയതോടെയാണ് ചടങ്ങുകൾ പൂർണമായത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ചടങ്ങുകളുടെ 'മുഖ്യ യജമാനൻ' ആയത്. കാശിയിൽനിന്നുള്ള വേദ പണ്ഡിതൻ ലക്ഷ്മീകാന്ത് ദീക്ഷിത് മുഖ്യ കാർമികനുമായി. ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്, ഉത്തർ പ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ക്ഷേത്രം ട്രസ്റ്റ് ചെയർമാൻ മഹന്ത് നൃത്യഗോപാൽ ദാസ് എന്നിവരും ശ്രീകോവിലിനുള്ളിൽ നടത്തിയ ചടങ്ങുകളിൽ നേരിട്ടു പങ്കെടുത്തു.

പ്രതിഷ്ഠയ്ക്കു ശേഷം ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്ററുകൾ ക്ഷേത്രത്തിനു മുകളിൽ പുഷ്പവൃഷ്ടി നടത്തി.

അയോധ്യയിൽ പ്രതിഷ്ഠിച്ച രാം ലല്ല വിഗ്രഹം.
അയോധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ | Video

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com