അയോധ്യ അമ്പലക്കൊള്ള; പ്രതികള്‍ക്കു വേണ്ടി ഹാജരായാല്‍ 5 ലക്ഷം രൂപ പിഴയെന്ന് യുപി ബാര്‍ അസോസിയേഷന്‍

ക്ഷേത്രത്തിനു ലഭിച്ച സംഭാവന കൊള്ളയടിച്ചത് തങ്ങളുടെ വികാരത്തെ ആഴത്തില്‍ വ്രണപ്പെടുത്തിയെന്ന് ബാര്‍ അസോസിയേഷന്‍ സെക്രട്ടറി ശൈലേന്ദ്ര ജയ്‌സ്വാൾ
Ram Temple in Ayodhya

അയോധ്യയിലെ രാമക്ഷേത്രം

Updated on

അയോധ്യ: അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ് കേസിലെ പ്രതികള്‍ക്കുവേണ്ടി ഹാജരാകുന്നതില്‍ നിന്ന് അഭിഭാഷകരെ വിലക്കി ഫൈസാബാദ് ബാര്‍ അസോസിയേഷന്‍. പ്രതികള്‍ക്കായി ഏതെങ്കിലും അഭിഭാഷകന്‍ ഹാജരായാല്‍ അഞ്ചു ലക്ഷം രൂപ പിഴ ചുമത്തുമെന്ന് അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കി. ബാര്‍ അസോസിയേഷന്റെ ജനറല്‍ ബോഡി യോഗത്തിലാണ് ഈ തീരുമാനം എടുത്തത്.

ക്ഷേത്രത്തിനു ലഭിച്ച സംഭാവന കൊള്ളയടിച്ചത് തങ്ങളുടെ വികാരത്തെ ആഴത്തില്‍ വ്രണപ്പെടുത്തിയെന്ന് ബാര്‍ അസോസിയേഷന്‍ സെക്രട്ടറി ശൈലേന്ദ്ര ജയ്‌സ്വാല്‍ പറഞ്ഞു. അറസ്റ്റിലായ പ്രതികള്‍ക്കു വേണ്ടി ഹാജരാകില്ലെന്ന് ഫൈസാബാദിലെ എല്ലാ അഭിഭാഷകരും സമ്മതിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

കേസിലെ പ്രതികള്‍ക്കു വേണ്ടി ഒരു അഭിഭാഷകരും ഹാജരാകില്ലെന്നും ആരെങ്കിലും അങ്ങനെ ചെയ്താല്‍ അഞ്ചു ലക്ഷം രൂപ പിഴ ചുമത്തുമെന്നും ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് കലിക പ്രസാദ് മിശ്രയും അറിയിച്ചു. വരുംദിവസങ്ങളില്‍ തുടര്‍നടപടികള്‍ സ്വീകരിക്കും. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടാണ് ബാര്‍ അസോസിയേഷന്റെ നീക്കം.

ക്രമക്കേടുമായി ബന്ധപ്പെട്ട രാമക്ഷേത്രം ഭാരവാഹികളായ ചമ്പത് റായി, അനില്‍ മിശ്ര, ഗോപാല്‍ റായി എന്നിവര്‍ മൂന്നു ദിവസത്തിനകം അയോധ്യ വിടണമെന്ന് അഭിഭാഷകര്‍ ആവശ്യപ്പെട്ടു. അല്ലെങ്കില്‍ നഗരം ഉപരോധിക്കുമെന്ന് അവര്‍ ഭീഷണി മുഴക്കി. രാമജന്മഭൂമി ട്രസ്റ്റിന്റെ ജനറല്‍ സെക്രട്ടറിയായിരുന്ന ചമ്പത് റായി വിവാദത്തെ തുടര്‍ന്ന് രാജിവച്ചിരുന്നു.

സംഭാവന ക്രമക്കേട് പുറത്തുവന്നതോടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എസ്‌ഐടി അന്വേഷണത്തിനു ഉത്തരവിട്ടിരുന്നു. അന്വേഷണം നടത്തിയ എസ്‌ഐടി ഇതുവരെ എട്ടു പേരെ അറസ്റ്റുചെയ്തിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com