

അയോധ്യ രാമക്ഷേത്രം
ലഖ്‌നൗ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന ക്രമക്കേട് കേസില്‍ പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) ഉത്തര്‍പ്രദേശ് സര്‍ക്കാരിന് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ലഖ്‌നൗ ഡിവിഷണല്‍ കമ്മിഷണര്‍ വിജയ് വിശ്വാസ് പന്താണ് ചൊവ്വാഴ്ച ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സഞ്ജയ് പ്രസാദിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
കേസില്‍ എസ്‌ഐടിയുടെ അന്വേഷണം പുരോഗമിക്കുകയാണ്. രാമക്ഷേത്ര ട്രസ്റ്റിനു സംഭാവനയായി ലഭിച്ച 60 കിലോഗ്രാം വെള്ളിക്കട്ടികള്‍ കാണാതായെന്ന പരാതിയെ തുടര്‍ന്നാണ് എസ്‌ഐടി അന്വേഷണം ആരംഭിച്ചത്. ജൂണ്‍ 13നാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ എസ്‌ഐടി രൂപവത്കരിച്ചത്.
1400 കോടി രൂപയുടെ ക്രമക്കേട് നടന്നുവെന്നാണ് വിവരം. ക്ഷേത്ര ട്രസ്റ്റ് അംഗങ്ങളും ഭാരവാഹികളും അയോധ്യ വിട്ടുപോകരുതെന്ന് എസ്‌ഐടി നിര്‍ദേശിച്ചിട്ടുണ്ട്. ഇവരെ കൂടുതല്‍ ചോദ്യംചെയ്യുമെന്നാണ് സൂചന.