അയോധ്യ പ്രാണ പ്രതിഷ്ഠ ചടങ്ങ്; അ​ഭി​ഷേ​ക​ത്തി​ന് പാ​ക് അ​ധീ​ന ക​ശ്മീ​രി​ൽ നി​ന്നു​ള്ള ജ​ലം

ശാ​ര​ദാ​കു​ണ്ഡി​ൽ നി​ന്നു​ള്ള ജ​ലം ശേ​ഖ​രി​ച്ച​ശേ​ഷം ത​ൻ​വീ​ർ ഇ​ത് ഇ​സ്‌​ലാ​മാ​ബാ​ദി​ലെ​ത്തി​ച്ച് യു​കെ​യി​ലു​ള്ള മ​ക​ൾ മ​ഗ്‌​രി​ബി​ക്ക് അ​യ​യ്ക്കു​ക​യാ​യി​രു​ന്നു
അയോധ്യ പ്രാണ പ്രതിഷ്ഠ ചടങ്ങ്; അ​ഭി​ഷേ​ക​ത്തി​ന് പാ​ക് അ​ധീ​ന ക​ശ്മീ​രി​ൽ  നി​ന്നു​ള്ള ജ​ലം

ശ്രീ​ന​ഗ​ർ: അ​യോ​ധ്യ​യി​ലെ പ്ര​തി​ഷ്ഠാ ച​ട​ങ്ങു​ക​ളി​ൽ അ​ഭി​ഷേ​ക​ത്തി​ന് പാ​ക് അ​ധീ​ന ക​ശ്മീ​രി​ലെ ശാ​ര​ദാ​പീ​ഠ് കു​ണ്ഡി​ൽ നി​ന്നു​ള്ള ജ​ല​വും. പാ​ക് അ​ധീ​ന ക​ശ്മീ​ർ സ്വ​ദേ​ശി ത​ൻ​വീ​ർ അ​ഹ​മ്മ​ദും സു​ഹൃ​ത്തു​ക്ക​ളും ശേ​ഖ​രി​ച്ച ജ​ല​മാ​ണ് ബ്രി​ട്ട​ൻ വ​ഴി ഇ​ന്ത്യ​യി​ലെ​ത്തി​ച്ച​ത്.

ശാ​ര​ദാ​കു​ണ്ഡി​ൽ നി​ന്നു​ള്ള ജ​ലം ശേ​ഖ​രി​ച്ച​ശേ​ഷം ത​ൻ​വീ​ർ ഇ​ത് ഇ​സ്‌​ലാ​മാ​ബാ​ദി​ലെ​ത്തി​ച്ച് യു​കെ​യി​ലു​ള്ള മ​ക​ൾ മ​ഗ്‌​രി​ബി​ക്ക് അ​യ​യ്ക്കു​ക​യാ​യി​രു​ന്നു. അ​വ​ർ ഇ​ത് ഇ​ന്ത്യ​യി​ലെ​ത്തി​ച്ചെ​ന്ന് സേ​വ് ശാ​ര​ദ ക​മ്മി​റ്റി ക​ശ്മീ​ർ സ്ഥാ​പ​ക​ൻ ര​വീ​ന്ദ​ർ പ​ണ്ഡി​റ്റ്.

ബാ​ലാ​ക്കോ​ട്ട് വ്യോ​മാ​ക്ര​മ​ണ​ത്തി​നു​ശേ​ഷം ഇ​ന്ത്യ- പാ​ക് ത​പാ​ൽ ബ​ന്ധം വി​ച്ഛേ​ദി​ച്ച​തി​നാ​ലാ​ണ് യു​കെ വ​ഴി തീ​ർ​ഥം അ‍യ​യ്ക്കേ​ണ്ടി വ​ന്ന​തെ​ന്നും അ​ദ്ദേ​ഹം. നേ​ര​ത്തേ, ഇ​വി​ടെ നി​ന്നു മ​ണ്ണും ശി​ല​യും അ​യ​ച്ചി​രു​ന്നെ​ന്നും പ​ണ്ഡി​റ്റ് അ​റി​യി​ച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com