''നാട്ടുകാരാരും ഇപ്പോൾ അയോധ്യയിലേക്കു വരല്ലേ...‌'', അപേക്ഷയുമായി രാമക്ഷേത്ര ട്രസ്റ്റ്

ജനുവരി 29നു നടത്തുന്ന മുഖ്യ സ്നാനത്തിൽ പങ്കെടുക്കാൻ ഒറ്റ ദിവസം പത്ത് കോടി ആളുകൾ കുംഭമേളയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്
Crowd waiting for darshan at Ayodhya Ram Temple
അയോധ്യ രാമക്ഷേത്രത്തിലെ തിരക്ക്
Updated on

ന്യൂഡൽഹി: അയോധ്യക്ക് അടുത്ത പ്രദേശങ്ങളിലുള്ളവർ തത്കാലത്തേക്ക് രാമക്ഷേത്ര ദർശനം നീട്ടിവയ്ക്കണമെന്ന് രാമക്ഷേത്ര ട്രസ്റ്റിന്‍റെ അഭ്യർഥന.

പ്രയാഗ് രാജിൽ നടക്കുന്ന മഹാകുംഭമേളയ്ക്ക് എത്തുന്നവർ അയോധ്യയിലേക്ക് കൂടി വരുന്നതാണ് അനിയന്ത്രിതമായ തിരക്കിനു കാരണം. ഈ സാഹചര്യത്തിൽ അടുത്തുള്ളവർ 15-20 ദിവസത്തേക്ക് യാത്ര മാറ്റിവയ്ക്കാനാണ് ട്രസ്റ്റിന്‍റെ ആഹ്വാനം.

കുംഭമേളയിലെ മുഖ്യ സ്നാനം നടത്തുന്നത് മൗനി അമാവാസി ദിവസമായ ജനുവരി 29നാണ്. ആ ഒറ്റ ദിവസം പത്ത് കോടി ആളുകൾ കുംഭമേളയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യത്തെ പതിനേഴു ദിവസത്തിനിടെ ആകെ എത്തിയവരുടെ എണ്ണം 15 കോടിയാണ്.

കുംഭമേള ഫെബ്രുവരി 26 വരെ തുടരുമെങ്കിലും മുഖ്യ സ്നാനത്തിനു ശേഷം തിരക്ക് കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനുള്ളിൽ 40-45 കോടി ആളുകൾ സന്ദർശിക്കുമെന്നും കരുതുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com