

അയോധ്യ ക്ഷേത്രക്കൊള്ള; ചമ്പത് റായ്‌യുടെ രാജി സ്വീകരിച്ചു
ന്യൂഡൽഹി: അയോധ്യ ക്ഷേത്ര കൊള്ളക്കേസിൽ ജനറൽ സെക്രട്ടറി ചമ്പത് റായുടെ രാജി സ്വീകരിച്ച് ശ്രീ രാം ജന്മഭൂമി തീർഥ് ക്ഷേത്ര ട്രസ്റ്റ്. ക്ഷേത്ര ട്രസ്റ്റി അനിൽ മിശ്രയുടെ രാജിയും സ്വീകരിച്ചു. വിഷയത്തിൽ തീരുമാനമെടുക്കുന്നതിനായി രാമക്ഷേത്ര ട്രസ്റ്റ് തിങ്കളാഴ്ച നിർണായ യോഗം ചേർന്നിരുന്നു. ട്രസ്റ്റ് ചെയർമാൻ നിത്യ ഗോപാൽ ദാസ് ഉൾപ്പെടെ 9 സ്ഥിരാംഗങ്ങളും രാം ജന്മഭൂമി കോംപ്ലക്സിൽ നടന്ന യോഗത്തിൽ പങ്കെടുത്തു.
ചമ്പത് റായും അനിൽ മിശ്രയും യോഗത്തിൽ പങ്കെടുത്തിരുന്നില്ല. കേസിൽ എസ്ഐടി അന്വേഷണത്തിന്‍റെ പുരോഗതിയും യോഗം ചർച്ച ചെയ്തു. ചമ്പത് റായ്, അനിൽ മിശ്ര എന്നിവർ ഒഴിയുമ്പോൾ ആ പദവിയിലേക്ക് ആരെ നിയമിക്കണമെന്ന വിഷയത്തിലും ട്രസ്റ്റ് അംഗങ്ങൾ ചർച്ച നടത്തും.
ക്ഷേത്രത്തിലെ കാണിക്കവഞ്ചിയിൽ നിന്ന് കോടികളുടെ തട്ടിപ്പ് നടത്തിയ സംഭവം ആഴത്തിൽ വേദനിപ്പിച്ചുവെന്ന് ട്രസ്റ്റ് ചെയർമാൻ പ്രതികരിച്ചിരുന്നു.