പാട്ടിലൂടെ അയ്യപ്പനെ അവഹേളിച്ചെന്ന് ആരോപണം; പരാതിയുമായി അയ്യപ്പ ഭക്ത കൂട്ടായ്മ

രഞ്ജിത്തിന്‍റെ നേതൃത്വത്തിലുളള നീലം കൾചർ സെന്‍റർ സംഘടിപ്പിച്ച പരിപാടിയിലാണ് വിവാദ ഗാനം ആലപിച്ചത്.
Ayyappa devotees lodge complaint against alleged insult to Lord Ayyappa
പാ.രഞ്ജിത്ത്, ഗാന ഇസൈവാണി
Updated on

ചെന്നൈ: ചലച്ചിത്ര സംവിധായകൻ പാ.രഞ്ജിത്ത് സംഘടിപ്പിച്ച പരിപാടിയിൽ അയ്യപ്പനെ അവഹേളിച്ച് ഗാനം ആലപിച്ചെ‌ന്നു പരാതി. വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് പാ. രഞ്ജിത്തിനും ഗായിക ഗാന ഇസൈവാണിക്കും എതിരെ അയ്യപ്പ ഭക്തരുടെ കൂട്ടായ്മയാണ് മേട്ടുപ്പാളയം പൊലീസിൽ പരാതി നൽകിയത്.

രഞ്ജിത്തിന്‍റെ നേതൃത്വത്തിലുളള നീലം കൾചർ സെന്‍റർ സംഘടിപ്പിച്ച പരിപാടിയിലാണ് വിവാദ ഗാനം ആലപിച്ചത്. സ്ത്രീകൾ ശബരിമലയിൽ കയറിയാൽ എന്താണു പ്രശ്നം.? എന്തിനാണ് അയിത്തം എന്നൊക്കെയാണ് ‘ഐ ആം സോറി അയ്യപ്പാ’ എന്നു തുടങ്ങുന്ന ഗാനത്തിലുള്ളത്. ഇരുവർക്കുമെതിരെ കേസെടുക്കണമെന്നാണ് ആവശ്യം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com