
ന‍്യൂഡൽഹി: സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമം സ്റ്റേ ചെയ്യരുതെന്നാവശ‍്യപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് സുപ്രീം കോടതിയെ സമീപിച്ചു. ദേവസ്വം ബോർഡിന്‍റെ അഭിഭാഷകൻ പി.എസ്. സുധീറാണ് സുപ്രീം കോടതിയിൽ തടസ ഹർജി ഫയൽ ചെയ്തത്.
അയ്യപ്പ സംഗമം സ്റ്റേ ചെയ്യുന്നതിനു മുൻപ് തങ്ങളുടെ ആവശ‍്യം കൂടി കേൾക്കണമെന്നാണ് ദേവസ്വം ബോർഡിന്‍റെ ആവശ‍്യം. സ്റ്റേ ആവശ‍്യത്തെ എതിർക്കാൻ സംസ്ഥാന സർക്കാരും തീരുമാനിച്ചതായാണ് വിവരം. എന്നാൽ സംസ്ഥാന സർക്കാർ തടസ ഹർജി നൽകാൻ സാധ‍്യതയില്ല.