ആസാദിനെ ആക്രമിച്ചത് പരാമർശങ്ങളുടെ പേരിൽ

ബു​ധ​നാ​ഴ്ച ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ സ​ഹ​ര​ൺ​പു​രി​ൽ കാ​റി​ൽ സ​ഞ്ച​രി​ക്കു​മ്പോ​ഴാ​ണ് മ​റ്റൊ​രു കാ​റി​ലെ​ത്തി​യ അ​ക്ര​മി​ക​ൾ ആ​സാ​ദി​നു നേ​രേ വെ​ടി​യു​തി​ർ​ത്ത​ത്
ആസാദിനെ ആക്രമിച്ചത് പരാമർശങ്ങളുടെ പേരിൽ

ല​ക്നൗ: ഭീം ​ആ​ർ​മി നേ​താ​വ് ച​ന്ദ്ര​ശേ​ഖ​ർ ആ​സാ​ദി​ന്‍റെ സ​മീ​പ​കാ​ല​ത്തെ പ​രാ​മ​ർ​ശ​ങ്ങ​ൾ വേ​ദ​നി​പ്പി​ച്ചെ​ന്നും ഇ​തി​നു​ള്ള മ​റു​പ​ടി​യാ​യാ​ണ് വെ​ടി​വ​ച്ച​തെ​ന്നും അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ൾ. എ​ന്നാ​ൽ, എ​ന്താ​ണ് പ​രാ​മ​ർ​ശ​മെ​ന്ന​ത​ട​ക്കം കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പൊ​ലീ​സ് പു​റ​ത്തു​വി​ട്ടി​ല്ല. ബു​ധ​നാ​ഴ്ച ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ സ​ഹ​ര​ൺ​പു​രി​ൽ കാ​റി​ൽ സ​ഞ്ച​രി​ക്കു​മ്പോ​ഴാ​ണ് മ​റ്റൊ​രു കാ​റി​ലെ​ത്തി​യ അ​ക്ര​മി​ക​ൾ ആ​സാ​ദി​നു നേ​രേ വെ​ടി​യു​തി​ർ​ത്ത​ത്. ഇ​ടു​പ്പി​ൽ വെ​ടി​യേ​റ്റ ആ​സാ​ദ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തു.

ശ​നി​യാ​ഴ്ച ഹ​രി​യാ​ന​യി​ലെ അം​ബാ​ല​യി​ൽ നി​ന്നു നാ​ലു പ്ര​തി​ക​ളെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഹ​രി​യാ​ന​യി​ലെ ക​ർ​ണാ​ൽ സ്വ​ഗേ​ശി വി​കാ​സ്, ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ദേ​വ്ബ​ന്ദി​നു സ​മീ​പം ര​ൺ​ഖ​ണ്ഡി സ്വ​ദേ​ശി​ക​ളാ​യ വി​ക്കി, പ്ര​ശാ​ന്ത്, ല​വീ​ശ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​രി​ൽ നി​ന്ന് ര​ണ്ടു നാ​ട​ൻ തോ​ക്കു​ക​ളും ക​ണ്ടെ​ടു​ത്തു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com