

ഗുസ്തി മത്സരത്തിൽ നിന്നും
മാധ‍്യമപ്രവർത്തകനൊപ്പം ഗുസ്തിപിടിച്ച് യോഗ ഗുരു ബാബ രാംദേവ്. മധ‍്യപ്രദേശ് സ്വദേശിയായ ജയദീപ് കർണികിനൊപ്പം ഒരു മാധ‍്യമ സ്ഥാപനം സംഘടിപ്പിച്ച പരിപാടിക്കിടെയാണ് രാംദേവ് ഗുസ്തിപിടിച്ചത്. നിലവിൽ ഇതിന്‍റെ വിഡിയോ ദൃശ‍്യങ്ങൾ സമൂഹമാധ‍്യമങ്ങളിൽ വൈറലാണ്.
മത്സരത്തിന്‍റെ ആരംഭത്തിൽ രാംദേവ് ജയദീപിനെ മലർത്തിയടിച്ചെങ്കിലും ശക്തമായി തിരിച്ചടിച്ച് ജയദീപ് മത്സരം തിരിച്ചുപിടിച്ചു. എതിരാളി ശക്തനാണെന്ന് മനസിലായതോടെ രാംദേവ് ചിരിച്ചുകൊണ്ട് എഴുന്നേൽക്കുകയും മത്സരം അവസാനിപ്പിക്കുകയും ചെയ്തു.
വിഡിയോ വൈറലായതിനു പിന്നാലെ സമൂഹമാധ‍്യമങ്ങളിൽ നിന്നും സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. മാധ‍്യമശ്രദ്ധ നേടാൻ വേണ്ടി രാംദേവ് കണ്ടുപിടിച്ച വഴി അദ്ദേഹത്തിന് തന്നെ തിരിച്ചടിയായെന്നും ഈ അനുഭവം മാധ‍്യമപ്രവർത്തകൻ എന്നും ഓർത്തിരിക്കുമെന്നും ചിലർ കുറിച്ചു.