

File image
ചെന്നൈ: ട്രാൻസ്ഫോർമർ അഴിമതി കേസിൽ സെന്തിൽ ബാലാജിക്ക് തിരിച്ചടി. കേസിൽ അന്വേഷണം സിബിഐക്ക് വിട്ട് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ടെണ്ടർ ക്രമക്കേടിൽ 397 കോടിയുടെ നഷ്ടം ഖജനാവിനുണ്ടായെന്നാണ് പരാതി.
അഴിമതി വിരുദ്ധ സംഘടന അറപ്പോർ ഇയക്കം ആണ് ഹർജി നൽകിയത്. 2021നും 2023നും ഇടയിൽ ബാലാജി വൈദ്യുതി മന്ത്രി ആയിരിക്കെ നടന്ന ഇടപാടിലാണ് പരാതി. വിജിലൻസ് രേഖകൾ രണ്ടാഴചയ്ക്കുള്ളിൽ സിബിഐക്ക് കൈമാറണമെന്നും കോടതി നിർദേശിച്ചു.