

വന്ദേ ഭാരത് എക്സ്പ്രസിൽ മോശം ഭക്ഷണം; IRCTC യ്ക്ക് 10 ലക്ഷം രൂപയും, കരാറുകാരന് 50 ലക്ഷം രൂപയും പിഴ
Representative image
ന്യൂഡൽഹി: വന്ദേ ഭാരത് എക്സ്പ്രസിൽ മോശം ഭക്ഷണം വിളമ്പിയതിന് റെയിൽവേയുടെ തന്നെ കീഴിലുള്ള ഐആർസിടിസിക്ക് 10 റെയിൽവേ മന്ത്രാലയം 10 ലക്ഷം രൂപ പിഴ ചുമത്തി. ഭക്ഷണവിതരണം നടത്തിയ സ്വകാര്യ ഏജൻസിക്ക് 50 ലക്ഷം രൂപ പിഴ ചുമത്തുകയും കരാർ റദ്ദാക്കുകയും ചെയ്തു.
വന്ദേഭാരതിലെ ഭക്ഷണത്തിന്‍റെ ഗുണനിവാരത്തെ കുറിച്ച് യാത്രക്കാരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇന്ത്യൻ റെയിൽവേ നടപടിയെടുത്തത്.
മാർച്ച് 15ന് പട്ന-ടാറ്റാനഗർ വന്ദേഭാരത് എക്സ്പ്രസിൽ വിളമ്പിയ ഭക്ഷണത്തെക്കുറിച്ചാണ് പരാതി. ഭക്ഷണം മോശമായതിനെ തുടർന്ന് യാത്രക്കാരൻ ഇതിന്‍റെ വീഡിയോ എടുക്കുകയും ഇത് അധികൃതർക്ക് അയച്ചുകൊടുക്കുകയുമായിരുന്നു.