പ്രതികൾക്കെതിരേ ശക്തമായ തെളിവുണ്ട്; കലാപ ഗൂഢാലോചന കേസിൽ ഉമര്‍ ഖാലിദിനും ഷര്‍ജീൽ ഇമാമിനും ജാമ്യമില്ല

പ്രതികൾക്കെതിരേ ശക്തമായ തെളിവുകൾ ഉണ്ടെന്ന നിരീക്ഷണത്തിന്‍റെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി ജാമ്യഹർജി തള്ളിയത്
bail denied umer khalid and sharjeel imam delhi riot conspiracy case

ഉമർ ഖാലിദ്

Updated on

ന്യൂഡൽഹി: ഡൽഹി കലാപ ഗൂഢാലോചന കേസിൽ ഉമർ ഖാലിദിനും ഷർജിൽ ഇമാനും ജമ്യമില്ല. പ്രതികൾക്കെതിരേ ശക്തമായ തെളിവുകൾ ഉണ്ടെന്ന നിരീക്ഷണത്തിന്‍റെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി ജാമ്യഹർജി തള്ളിയത്.

മറ്റ് 5 പ്രതികൾക്കും കോടതി ജാമ്യം അനുവദിച്ചു. ഗുള്‍ഫിഷ ഫാത്തിമ, ഷിഫ ഉര്‍ റഹ്മാൻ, മീര ഹൈദര്‍, മുഹമ്മദ് സലീം ഖാൻ, ഷദാബ് അഹമ്മദ് എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

ജാമ്യം നിഷേധിച്ച ഡൽഹി ഹൈക്കോടതി വിധിക്കെതിരേയാണ് പ്രതികൾ സുപ്രീംകോടതിയെ സമീപിച്ചത്. 5 വർഷത്തിലേറെയായി പ്രതികള്‍ ജയിലിലാണ്. 2020ൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെയുണ്ടായ കലാപത്തിനായി ഗൂഢാലോചന നടത്തിയെന്നാണ് കേസ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com