ബ്രിജ് ഭൂഷണു ജാമ്യം; പൊലീസ് എതിർത്തില്ല

മു​ൻ​കൂ​ർ അ​നു​മ​തി​യി​ല്ലാ​തെ രാ​ജ്യം വി​ട്ടു​പോ​ക​രു​ത്, കേ​സി​ലെ സാ​ക്ഷി​ക​ളു​മാ​യി ഒ​രു ത​ര​ത്തി​ലും ബ​ന്ധ​പ്പെ​ട​രു​ത്
ബ്രിജ് ഭൂഷൺ ശരൺ സിങ്
ബ്രിജ് ഭൂഷൺ ശരൺ സിങ്File

ന്യൂ​ഡ​ൽ​ഹി: ഗു​സ്തി താ​ര​ങ്ങ​ൾ​ക്കെ​തി​രാ​യ ലൈം​ഗി​കാ​തി​ക്ര​മ​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ഗു​സ്തി ഫെ​ഡ​റേ​ഷ​ൻ മു​ൻ അ​ധ്യ​ക്ഷ​ൻ ബ്രി​ജ് ഭൂ​ഷ​ൺ ശ​ര​ൺ സി​ങ്ങി​നു ഡ​ൽ​ഹി കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു. ജാമ്യാപേക്ഷയെ കേസ് അന്വേഷിക്കുന്ന ഡൽഹി പൊലീസ് എതിർത്തില്ല.

ഗു​സ്തി ഫെ​ഡ​റേ​ഷ​ൻ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി വി​നോ​ദ് തോ​മ​റി​നും അ​ഡീ​ഷ​ന​ൽ ചീ​ഫ് മെ​ട്രൊ​പൊ​ളി​റ്റ​ൻ കോ​ട​തി ജ​ഡ്ജി ഹ​ർ​ജീ​ത് സി​ങ് ജ​സ്പാ​ൽ ജാ​മ്യം ന​ൽ​കി. ഇ​രു​വ​രും 25000 രൂ​പ കെ​ട്ടി​വ​യ്ക്ക​ണം. മു​ൻ​കൂ​ർ അ​നു​മ​തി​യി​ല്ലാ​തെ രാ​ജ്യം വി​ട്ടു​പോ​ക​രു​ത്. കേ​സി​ലെ സാ​ക്ഷി​ക​ളു​മാ​യി ഒ​രു ത​ര​ത്തി​ലും ബ​ന്ധ​പ്പെ​ട​രു​തെ​ന്നും കോ​ട​തി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com