ഡൽഹി കലാപ ഗൂഢാലോചന കേസ്; ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ‍്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

ജസ്റ്റിസ് അരവിന്ദ് കുമാർ, മൻമോഹൻ എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്
bail plea of umar khalid and 4 others sc adjourns in delhi riots case

ഉമർ ഖാലിദ്

Updated on

ന‍്യൂഡൽഹി: ഡൽഹി കലാപ ഗൂഢാലോചന കേസിൽ മുൻ ജെഎൻയു വിദ‍്യാർഥി നേതാവായിരുന്ന ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ‍്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. തിങ്കളാഴ്ചയിലേക്കാണ് ജാമ‍്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റി വച്ചിരിക്കുന്നത്. ജസ്റ്റിസ് അരവിന്ദ് കുമാർ, മൻമോഹൻ എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

2020ൽ പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട് നടത്തിയ പ്രതിഷേധത്തിനിടെ കലാപത്തിനായി ഗൂഢാലോചന നടത്തിയെന്നായിരുന്നു കേസ്. ഉമർ ഖാലിദ് അടക്കമുള്ളവർ‌ ജാമ‍്യാപേക്ഷയുമായി ഡൽഹി ഹൈക്കോടതിയെ സമീപിച്ചെങ്കിലും തള്ളിയതിനെ തുടർന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com