

ജന്തർ മന്ദറിൽ സിജെപി പ്രതിഷേധം തടയാനെത്തിയ ബജ്‌രംഗ്ദൾ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി
ന‍്യൂഡൽഹി: കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വയ്ക്കണമെന്ന് ആവശ‍്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി നടത്തിയ പ്രതിഷേധം അലങ്കോലപ്പെടുത്താൻ ശ്രമിച്ച ബജ്‌രംഗ്ദൾ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
സിജെപിയുടെ പ്രതിഷേധത്തിനിടെ ബജ്‌രംഗ്ദൾ പ്രവർത്തകർ ജയ് ശ്രീ റാം, ഭാരത് മാതാ കി ജയ് എന്നീ മുദ്രാവാക‍്യങ്ങളുമായി രംഗത്തെത്തുകയായിരുന്നു.
ഇതോടെ സ്ഥിതി വഷളായി. ശക്തമായ സുരക്ഷയിലായിരുന്നു ജന്തർ മന്ദറിൽ സിജെപി പ്രതിഷേധം നടത്തിയത്. ഇതിനിടെ ബജ്‌രംഗ്ദൾ പ്രവർത്തകർ അതിക്രമിച്ച് ഇവിടേക്ക് എത്തിച്ചേരുകയായിരുന്നു. ശനിയാഴ്ച 5 മണി വരെയാണ് സിജെപിക്ക് പ്രതിഷേധിക്കാൻ അനുമതി നൽകിയിരിക്കുന്നത്.