ഗുസ്തി താരം ബജ്റംഗ് പൂനിയക്ക് നാഡയുടെ വിലക്ക്

ചൊവ്വാഴ്ചയ്ക്കകം വിശദീകരണം നൽകിയില്ലെങ്കിൽ തീരുമാനം അച്ചടക്ക സമിതിക്ക് വിടും
Bajrang Punia suspended by NADA
Bajrang Punia suspended by NADA

ന്യൂഡൽഹി: ഗുസ്തി താരം ബജ്റംഗ് പൂനിയയെ ദേശീയ ഉത്തേജക വിരുദ്ധ ഏജൻസിയായ നാഡ സ്സപെൻഡ് ചെയ്തു. യോഗ്യതാ മത്സരത്തിൽ പങ്കെടുത്ത താരം ഉത്തേജക മരുന്ന് പരിശോധനയ്ക്ക് സാംപിൾ നൽകാൻ വിമ്മതിച്ചതിനാലാണ് നടപടി. സാംപിൾ ശേഖരിക്കാൻ നാഡ നൽകുന്നത് കാലാവധി കഴിഞ്ഞ കിറ്റുകളാണെന്ന് പൂനിയ നേരത്തെ ആരോപിച്ചിരുന്നു.

കഴിഞ്ഞ മാസം പത്തിന് സോനിപത്തിൽ നടന്ന ഒളിംപിക്സ് യോഗ്യത മത്സരത്തിന് മുന്നോടിയായുള്ള ട്രയൽസിൽ പങ്കെടുത്ത ബജ്റംഗ് പൂനിയ മൂത്ര സാംപിൾ നൽകിയില്ലെന്നാരോപിച്ചാണ് താത്കാലിക നടപടി.

ചൊവ്വാഴ്ചയ്ക്കകം വിശദീകരണം നൽകിയില്ലെങ്കിൽ തീരുമാനം അച്ചടക്ക സമിതിക്ക് വിടുമെന്നും, നിസഹരണം തുടർന്നാൽ മത്സരങ്ങളിൽ വിലക്കുമെന്നും നാഡ ബജ്‌റംഗ് പൂനിയയെ അറിയിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com